SignIn
Kerala Kaumudi Online
Friday, 17 July 2026 3.30 AM IST

ഹജ്ജ് അപേക്ഷ തീയതി നീട്ടണം:മന്ത്രി ഷംസുദ്ദീൻ

തിരുവനന്തപുരം; കാലാവധി കഴിഞ്ഞ പാസ്‌പോർട്ട് പുതുക്കി ലഭിക്കാത്ത സാഹചര്യത്തിൽ ഹജ്ജ് അപേക്ഷ തീയതി ഓഗസ്റ്റ് 15 വരെയെങ്കിലും നീട്ടണമെന്ന് മന്ത്രി എൻ.ഷംസുദ്ദീൻ കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയത്തോടും,കേന്ദ്രഹജ്ജ് കമ്മിറ്റിയോടും അഭ്യർത്ഥിച്ചു.കാലാവധി തീർന്ന പാസ്‌പോർട്ട് പുതുക്കുന്നതിന് വേണ്ടി സംസ്ഥാനം നേരത്തെ കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹാജിമാർക്കായി പ്രത്യേക സംവിധാനം ഉണ്ടാക്കാനുള്ള നിർദ്ദേശം പാസ്‌പോർട്ട് ഓഫീസർമാർക്ക് അടുത്ത കാലത്ത് മാത്രമാണ് ലഭിച്ചത്. ഇനിയും കുറപ്പേർക്ക് പാസ്‌പോർട്ട് ലഭിക്കാൻ ഉണ്ട്.ഹജ്ജ് യാത്രക്കാർക്കായി വലിയ വിമാനങ്ങൾക്ക് കോഴിക്കോട് അനുമതി നൽകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HAJJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA