
തിരുവനന്തപുരം: പ്ലസ് വൺ ആദ്യഘട്ട പ്രവേശനം അവസാനിച്ചു. ആദ്യ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശന നടപടികൾ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് അവസാനിച്ചത്. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ മെരിറ്റ് സീറ്റുകളലേക്കായിരുന്നു പ്രവേശനം. 4,44,772 അപേക്ഷകളിൽ 2,46,638 പേരാണ് ആദ്യ അലോട്ട്‌മെന്റ് പട്ടികയിലുണ്ടായിരുന്നത്. 15നാണ് പ്രവേശന നടപടികൾ തുടങ്ങിയത്. മൂന്നു ദിവസങ്ങളിലായി ഒന്നാം വർഷ ഹയർസെക്കൻഡറിക്ക് പ്രവേശനം നേടിയവരുടെ വിശദാംശങ്ങൾ ഓരോ സ്‌കൂളുകളും ഹയർ സെക്കൻഡറി ഐ.ടി സെല്ലിൽ അപ്‌ഡേറ്റ് ചെയ്യും. ഇന്ന് രാവിലെ ഈ വിവരങ്ങൾ ലഭ്യമാകുമെന്നാണ് സൂചന. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 88597 വിദ്യാർത്ഥികളാണ് സ്ഥിര പ്രവേശനം നേടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |