
ദീർഘകാല കരാറുകൾവഴിയും ഹ്രസ്വകാല കരാറുകളിലൂടെയും കൂടുതൽ വൈദ്യുതി ലഭ്യമാക്കി നിലവിലെ പ്രതിസന്ധി പരിഹരിക്കും. ആര്യാടൻ മുഹമ്മദ് മന്ത്രിയായിരിക്കെ ഒപ്പിട്ട ദീർഘകാലകരാറുകൾ റദ്ദാക്കിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയ ഘടകങ്ങളിലൊന്ന്. ഇത് പുനഃസ്ഥാപിക്കും. ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതികളുടെ നിർമ്മാണം വേഗത്തിലാക്കുന്നുണ്ട്. ഡാമുകളിലെ ജലനിരപ്പ് താഴ്ന്ന നിലയിൽ തുടരുകയാണ്. നിലവിലെ പ്രതിസന്ധി തരണം ചെയ്യാൻ രാത്രിയിലെ ഉപഭോഗം കുറച്ച് എല്ലാവരും സഹകരിക്കണം.
-സണ്ണി ജോസഫ്
വൈദ്യുതി വകുപ്പ് മന്ത്രി
കശുഅണ്ടി
പാക്കേജ്
സമർപ്പിക്കും
കശുഅണ്ടി വ്യവസായ പുനരുദ്ധാരണത്തിനുള്ള പാക്കേജ് തയ്യാറാക്കി കേന്ദ്രസർക്കാരിന് സമർപ്പിക്കും. മേഖലയിലെ നിലവിലെ പ്രശ്നങ്ങൾ പഠിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ സെന്റർഫോർ മാനേജ്മെന്റിനെ ചുമതലപ്പെടുത്തി. പത്ത് ദിവസത്തിനകം റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചാലുടൻ വ്യവസായികളും ട്രേഡ്യൂണിയൻ നേതാക്കളുമായി ചർച്ച നടത്തി കേന്ദ്രസർക്കാരിന് സമർപ്പിക്കും. ചവറ ട്രിപ്പിൾ ഐ.സിയിൽ ജർമ്മൻ റെയിൽ കോർപറേഷനുമായി സഹകരിച്ച് നിർമ്മാണ മേഖലയിൽ കൂടുതൽ പേർക്ക് ജോലി ഉറപ്പാക്കാൻ ധാരണാപത്രം 22ന് ഒപ്പിടും.
-ഷിബുബേബിജോൺ
വനം വകുപ്പ് മന്ത്രി
പി.എസ്.സി
ഭയക്കുന്നത്
എന്തിന്
എല്ലാം സുതാര്യമെങ്കിൽ ആസൂത്രണ ബോർഡിലെ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ കൈമാറാൻ പി.എസ്.സി ഭയക്കുന്നതെന്തിന്. ക്രമക്കേടുകൾ മൂടിവയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഈ സാഹചര്യത്തിൽ പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും അടിയന്തരമായി പിരിച്ചുവിടണം. കഴിഞ്ഞ പത്ത് വർഷത്തെ പരീക്ഷകൾ, മൂല്യനിർണയം, നിയമനങ്ങൾ എന്നിവയെല്ലാം സംബന്ധിച്ച് സമഗ്രവും സുതാര്യവുമായ അന്വേഷണം പ്രഖ്യാപിക്കണം. കേന്ദ്രസർക്കാർ നടപ്പാക്കുന്ന അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി സംസ്ഥാനത്തെ റെയിൽവേ സൗകര്യങ്ങളുടെ മുഖച്ഛായ മാറ്റും.
-പി.കെ. കൃഷ്ണദാസ്
ബി.ജെ.പി ദേശീയ
നിർവാഹക സമിതി അംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |