SignIn
Kerala Kaumudi Online
Thursday, 06 August 2026 3.08 AM IST

മഴക്കെടുതി: സഹായം സ്വാഗതം ചെയ്ത് ഹോട്ടലുടമകൾ

rain-disaster

കൊച്ചി: കാലവർഷക്കെടുതിയിൽ വെള്ളം കയറി കടകൾ നശിച്ചവർക്ക് 10,000 രൂപ സഹായം നൽകാനുള്ള മന്ത്രിസഭായോഗ തീരുമാനത്തെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സ്വാഗതം ചെയ്തു. നാശനഷ്ടമുണ്ടായ ചെറുകിട സംരംഭങ്ങൾക്കുൾപ്പെടെ വായ്പാ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനവും സ്വാഗതാർഹമാണ്.

ബാങ്ക് വായ്പകൾക്ക് സർക്കാർ മാർജിൻ മണിയോ, ഒമ്പതു ശതമാനം പലിശയോ നൽകുമെന്ന പ്രഖ്യാപനവും വ്യാപാര മേഖലയ്‌ക്ക് ആശ്വാസമാണ്. മിന്നൽ പ്രളയത്തിലും വെള്ളക്കെട്ടിലും നിരവധി ഹോട്ടൽ, റസ്റ്റോറന്റ്, ബേക്കറികൾക്ക് നാശനഷ്ടം സംഭവിച്ചു. വീണ്ടും തുറക്കാൻ സഹായം അഭ്യർത്ഥിച്ച് സംഘടന മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. മുഖ്യമന്ത്രിയോടും സർക്കാരിനോടും നന്ദി അറിയിച്ചതായി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി എൻ. അബ്ദുൾ റസാഖും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KHRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA