SignIn
Kerala Kaumudi Online
Thursday, 06 August 2026 3.08 AM IST

ട്രാവൻകൂർ സിമെന്റ്സിന് സർക്കാർ അഞ്ചുകോടി നൽകും

trava


തിരുവനന്തപുരം : നാട്ടകം ട്രാവൻകൂർ സിമെന്റ്സിന്റെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ചു കോടി രൂപ ഉടൻ നൽകും. ശമ്പളം, ഇ.പി.എഫ്. എന്നിവയുടെ കുടിശ്ശിക ഭാഗികമായി നൽകുന്നതിനും ബാക്കി തുക കമ്പനിയുടെ പ്രവർത്തനാവശ്യങ്ങൾക്കുമായാണ് അനുവദിച്ചത്.

പതിനാറ് മാസമായി ജീവനക്കാർക്ക് ശമ്പളം കുടിശ്ശികയാണ്. 2022 ഏപ്രിൽ മുതലുള്ള പി.എഫ്. അടവ് കുടിശ്ശിക ആയതിനാൽ കമ്പനിയുടെ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തിരിക്കുകയാണ്. വിരമിച്ച ജീവനക്കാരുടെ ഗ്രാറ്റുവിറ്റിയും നൽകാനുണ്ട്. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചേംബറിൽ ചേർന്ന യോഗത്തിൽ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പങ്കെടുത്തു.

കമ്പനി ശക്തമായി മുന്നോട്ട് പോകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു. വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷ് , കമ്പനി എം.ഡി. രാജശേഖരൻ പിള്ള, മാനേജ്‌മെന്റ് പ്രതിനിധികളായ എ.ജെ.സജി , അനിൽ കുമാർ, തൊഴിലാളി സംഘടനാ നേതാക്കളായ എസ്.രാജീവ് , എം.സി. ബാബു, സി.എം.അനി , ജോബി എബ്രഹാം , കെ.എൻ. മുഹമ്മദ് സിയ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PK KUNJALIKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA