SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.37 AM IST

മെസി സംഭവം. മൂന്ന് ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ നൽകി

messi

തിരുവനന്തപുരം: ഫുട്ബാൾ താരം മെസിയെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേരളത്തിലെത്തിക്കാനുള്ള പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ പണമിടപാടിൽ നികുതി പിരിക്കുന്നതിൽ വീഴ്ച വരുത്തിയ മൂന്ന് ഉദ്യോഗസ്ഥർക്ക് ജി.എസ്.ടി കമ്മിഷണർ ചാർജ് മെമ്മോ നൽകി. വടക്കൻ മേഖലാ ജോയിന്റ് കമ്മിഷണർ ശ്രീവത്സ, കാസർകോട് ഡെപ്യൂട്ടി കമ്മിഷണർ വി. സജിത്ത്, ഇന്റലിജൻസ് ഓഫീസർ സജിനി എന്നിവർക്കാണ് മെമ്മോ.

ഇന്നലെ രാവിലെ കോഴിക്കോട്ടെ ജി.എസ്.ടി ഓഫീസിലേക്ക് കാഞ്ഞങ്ങാട്ടെ ഇന്റലിജൻസ് ഓഫീസറെ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് മൂന്ന് ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ നൽകിയത്.

ജി.എസ്.ടി പിരിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന ആക്ഷേപം മുൻ സർക്കാരിന്റെ കാലത്ത് തന്നെ ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തുടർ നടപടിയുണ്ടായില്ല.മെസ്സിയെ കൊണ്ടുവരാനുള്ള പ്രചാരണത്തിന് പിന്നിൽ വൻ ക്രമക്കേട് നടന്നതായും, പല വിവരങ്ങളും സർക്കാരിൽ നിന്ന് മറച്ചു വച്ചതായും കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പല നിർണ്ണായക രേഖകളും സർക്കാർ ഫയലുകളിൽ കാണാനില്ല. നികുതി നഷ്ടമുൾപ്പെടെ അന്വേഷിക്കാൻ നിയോഗിച്ച ജി.എസ്.ടി വകുപ്പിലെ ഡെപ്യൂട്ടി കമ്മിഷണർ സി.ബ്രിജേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നികുതി പിരിക്കുന്നതിൽ വീഴ്ച വരുത്തി,ജി.എസ്.ടി തട്ടിപ്പുമായി ബന്ധപ്പെട്ട വിവരം ലഭിച്ചിട്ടും സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയിൽ നിന്ന് ജി.എസ്.ടി തുകയായ 22.68 കോടി രൂപ പിരിച്ചെടുക്കുന്നതിൽ താത്പര്യം കാട്ടിയില്ല തുടങ്ങിയവയാണ് എസ്.ഐ.ടിയുടെ പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തൽ. 2025 ജൂണിൽ 22.5 കോടിയുടെ ജിഎസ്.ടി വെട്ടിപ്പ് സംബന്ധിച്ച് കമ്പനിക്ക് നോട്ടീസ് നൽകിയിട്ടും തുടർ നടപടിയെടുക്കാത്തത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

മെ​സി​ ​വി​വാ​ദം​:​ ​ആ​രോ​പ​ണ​ങ്ങ​ളിൽ
ക​ഴ​മ്പി​ല്ലെ​ന്ന് ​ഗോ​ട്ട് ​ആ​ഡ് ​ക​മ്പ​നി

കൊ​ച്ചി​:​ ​ല​യ​ണ​ൽ​ ​മെ​സി​യ​ട​ങ്ങു​ന്ന​ ​അ​ർ​ജ​ന്റീ​ന​ ​ഫു​ട്ബാ​ൾ​ ​ടീ​മി​ന്റെ​ ​കേ​ര​ള​ ​സ​ന്ദ​ർ​ശ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ത​ങ്ങ​ൾ​ക്കെ​തി​രെ​ ​ഉ​യ​ർ​ന്ന​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ​ഗോ​ട്ട് ​ആ​ഡ് ​ക​മ്പ​നി​ ​അ​റി​യി​ച്ചു.​ ​ടീ​മി​നെ​ ​കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​നു​ള്ള​ ​പ്രൊ​പ്പോ​സ​ൽ​ ​മാ​ത്ര​മാ​ണ് 2023​ ​ജൂ​ലാ​യ് 8​ന് ​അ​ന്ന​ത്തെ​ ​കാ​യി​ക​ ​മ​ന്ത്രി​യു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​മെ​യി​ലി​ലേ​ക്ക് ​അ​യ​ച്ച​ത്.​ ​പി​ന്നീ​ട് ​സ​ർ​ക്കാ​രി​ന്റെ​ ​ഭാ​ഗ​ത്തു​നി​ന്ന് ​യാ​തൊ​രു​ ​തു​ട​ർ​ന​ട​പ​ടി​ക​ളും​ ​ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ​ക​മ്പ​നി​ ​പ്ര​തി​നി​ധി​ക​ളാ​യ​ ​മു​ഷ്താ​ഖ് ​അ​ഹ​മ്മ​ദും​ ​സ​ദ​ക്ക​ത്തു​ള്ള​യും​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട​ർ​ ​ബ്രോ​ഡ്കാ​സ്റ്റിം​ഗ് ​ക​മ്പ​നി​യു​മാ​യി​ ​ത​ങ്ങ​ൾ​ക്ക് ​ബ​ന്ധ​മി​ല്ല.​ ​വി​ഷ​യ​ത്തി​ൽ​ ​ത​ങ്ങ​ളു​ടെ​ ​പേ​ര് ​വ​ലി​ച്ചി​ഴ​യ്‌​ക്കു​ന്ന​ത് ​നി​ല​നി​ല്പി​ന് ​വെ​ല്ലു​വി​ളി​യാ​ണ്.​ ​കാ​യി​ക​ ​വ​കു​പ്പി​ന്റെ​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ച് ​അ​റി​യി​പ്പ് ​ല​ഭി​ച്ചി​ട്ടി​ല്ല.​ ​റി​പ്പോ​ർ​ട്ടി​നാ​യി​ ​സ​ർ​ക്കാ​രി​നു​ ​അ​പേ​ക്ഷ​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​അ​തു​ ​പ​രി​ശോ​ധി​ച്ച് ​ആ​വ​ശ്യ​മാ​യ​ ​ന​ട​പ​ടി​ക​ളെ​ടു​ക്കും.​ ​കാ​യി​ക​ ​മ​ന്ത്രി​യെ​യും​ ​മു​ഖ്യ​മ​ന്ത്രി​യെ​യും​ ​നേ​രി​ൽ​ക്കാ​ണാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​ഇ​തു​വ​രെ​ ​അ​വ​സ​രം​ ​ല​ഭി​ച്ചി​ല്ലെ​ന്നും​ ​ക​മ്പ​നി​ ​പ്ര​തി​നി​ധി​ക​ൾ​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIONEL MESSI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA