SignIn
Kerala Kaumudi Online
Thursday, 06 August 2026 3.07 AM IST

ചെറുകിട വ്യവസായികൾക്കും സംരംഭകർക്കും 12 ലക്ഷം വായ്പ

loan

തിരുവനന്തപുരം: പ്രളയം നേരിട്ട ചെറുകിട വ്യവസായികൾക്കും സംരംഭകർക്കും ആശ്വാസമായി 12 ലക്ഷം വരെയുള്ള 'ഉജ്ജീവന' സോഫ്‌റ്റ് ലോൺ സ്കീം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായങ്ങൾ, വ്യാപാരികൾ, സംരംഭകർ എന്നിവർക്കാണ് പ്രയോജനം. ഹോം സ്റ്റേകൾ, കിസാൻ കാർഡുടമകൾ, ക്ഷീരകർഷകർ, താറാവ് അടക്കം പക്ഷികളെ വളർത്തുന്നവർ, തേനീച്ച കർഷകർ, ടൂറിസ്റ്റ്- കൊമേഴ്സ്യൽ വാഹന ഉടമകൾ തുടങ്ങിയവർക്കെല്ലാം വായ്പ ലഭിക്കും. ബാങ്കുകളുമായി ചേർന്നാണ് 12 ലക്ഷം വരെ വായ്പ.

മൂന്ന് തരത്തിലാണ് നടപ്പാക്കുക. 12 ലക്ഷം വരെ വായ്പയെടുക്കുന്നവർക്ക് 25 ശതമാനം വായ്പത്തുകയോ മൂന്നു ലക്ഷം രൂപയോ മാർജിൻ തുകയായി സർക്കാർ ബാങ്കിന് നൽകും.മാർജിൻ തുക വേണ്ടാത്തവർക്ക് 5 വർഷത്തെ വായ്പയുടെ 9% പലിശ സർക്കാർ നൽകും. മുൻപ് വായ്പയെടുത്ത് തിരിച്ചടയ്ക്കാൻ കഴിയാത്തവർക്കും അഞ്ച് വർഷത്തേക്ക് 9% പലിശ സർക്കാർ നൽകും.

വെള്ളംകയറി കടകൾ നശിച്ചവർക്കും ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്കും ഓരോ കടയ്ക്കും പതിനായിരം രൂപ നൽകും. പത്തനംതിട്ടയിലും ഈരാറ്റുപേട്ടയിലുമടക്കം നിരവധി കടകളാണ് വെള്ളം കയറിയത്. ആദ്യമായാണ് ഇത്തരമൊരു സഹായം.

മത്സ്യത്തൊഴിലാളികൾക്കുള്ള പുനർഗേഹം പദ്ധതിയിലെ പരാതികൾ പരിഹരിച്ച് പുതിയ ഭവനനിർമ്മാണ പദ്ധതി നടപ്പാക്കും. കടൽഭിത്തി പരമാവധി സ്ഥലത്ത് ഉടൻ നിർമ്മിക്കും.

 ഡാ​മി​ലും​ ​ന​ദി​യി​ലും​ ​മ​ണൽഉ​ട​ൻ​ ​നീ​ക്കും​:​മു​ഖ്യ​മ​ന്ത്രി
ന​ദി​ക​ളി​ലും​ ​അ​ണ​ക്കെ​ട്ടു​ക​ളി​ലും​ 2018​ ​ലെ​ ​പ്ര​ള​യം​ ​മു​ത​ൽ​ ​കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ണ​ലും​ ​ചെ​ളി​യും​ ​ഉ​ട​ൻ​നീ​ക്കു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.ചെ​റി​യ​ ​മ​ഴ​ ​പെ​യ്യു​മ്പോ​ൾ​ ​ത​ന്നെ​ ​ന​ദി​ക​ളും​ ​അ​ണ​ക്കെ​ട്ടു​ക​ളും​ ​നി​റ​ഞ്ഞു​ക​വി​യു​ക​യാ​ണ്.​ ​ഇ​വ​ ​നീ​ക്കു​ന്ന​തോ​ടെ​ 50​ ​മു​ത​ൽ​ 60​ ​ശ​ത​മാ​നം​ ​വ​രെ​ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​പ​രി​ഹാ​ര​മാ​കും.​ ​റ​വ​ന്യു,​ ​ജ​ല​സേ​ച​ന​ ​വ​കു​പ്പു​ക​ൾ​ ​ചേ​ർ​ന്ന് ​പ​ദ്ധ​തി​ ​ത​യാ​റാ​ക്കും.​ ​മ​ഴ​ ​മാ​റി​ക്ക​ഴി​ഞ്ഞാ​ൽ​ ​ഉ​ട​ൻ​ ​ന​ട​പ​ടി​ക​ൾ​ ​തു​ട​ങ്ങും.
പു​ഴ​യി​ലേ​ക്ക് ​വെ​ള്ളം​ ​വ​രു​ന്ന​ ​തോ​ടു​ക​ളി​ലും​ ​ക​നാ​ലു​ക​ളി​ലും​ ​ത​ടാ​ക​ങ്ങ​ളി​ലും​ ​കൈ​യേ​റ്റം​ ​ഒ​ഴി​പ്പി​ക്കും. 90​ഓ​ളം​ ​ഷ​ട്ട​റു​ക​ൾ​ ​തു​റ​ന്നി​ട്ടാ​ണ് ​കു​ട്ട​നാ​ട്ടി​ൽ​ ​ഇ​ത്ര​യെ​ങ്കി​ലും​ ​പ്ര​ശ്നം​ ​കു​റ​യ്ക്കാ​ൻ​ ​ക​ഴി​ഞ്ഞ​ത്.​ ​വേ​മ്പ​നാ​ട് ​കാ​യ​ലി​ലെ​ ​ചെ​ളി​ ​നീ​ക്കാ​ൻ​ ​ഡ്ര​ഡ്ജി​ങ് ​വേ​ണ്ടി​വ​രും.
രാ​ജ്യ​ത്തി​ന് ​ത​ന്നെ​ ​മാ​തൃ​കു​യാ​കു​ന്ന​ ​ദു​ര​ന്ത​ ​പ്ര​തി​രോ​ധ​ ​സം​വി​ധാ​നം​ ​(​ഡി​സാ​സ്റ്റ​ർ​ ​റ​സി​ലി​യ​ൻ​സ്)​ ​ന​ട​പ്പാ​ക്കും.​ ​ഓ​ഖി​ക്ക് ​ശേ​ഷം​ ​അ​റ​ബി​ക്ക​ട​ലി​ലും​ ​വ​ലി​യ​ ​മാ​റ്റ​മു​ണ്ടാ​യി.​ ​ഇ​തെ​ല്ലാം​ ​വി​ല​യി​രു​ത്തി​യു​ള്ള​ ​ശാ​സ്ത്രീ​യ​ ​സം​വി​ധാ​ന​മാ​ണ് ​ന​ട​പ്പാ​ക്കു​ക.​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളെ​ ​ഏ​കോ​പി​പ്പി​ച്ചു​ള്ള​ ​ന​യ​വും​ ​പ്ര​ഖ്യാ​പി​ക്കും.​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​അ​തോ​റി​റ്റി​ ​സം​വി​ധാ​നം​ ​ഏ​റ്റ​വും​ ​ആ​ധു​നി​ക​വ​ൽ​ക്ക​രി​ക്കും.​ ​മി​ക​ച്ച​ ​ടീം​ ​അ​തി​നാ​യി​ ​പ്ര​വ​ർ​ത്തി​ക്കും.​ ​പ്ര​ഗ​ത്ഭ​രാ​യ​ ​ഒ​രു​പാ​ട് ​പേ​ർ​ ​സ​ന്ന​ദ്ധ​രാ​യി​ ​വ​ന്നി​ട്ടു​ണ്ട്.
ഒ​ഡി​ഷ​ ​പോ​ലു​ള്ള​ ​സം​സ്ഥാ​ന​ങ്ങ​ൾ​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ഒ​രു​പാ​ട് ​മു​ന്നോ​ട്ടു​പോ​യി.​ ​ന​മു​ക്ക് ​അ​തി​നു​ ​ക​ഴി​ഞ്ഞി​ല്ല.​ ​ക​ഴി​ഞ്ഞ​ ​സ​ർ​ക്കാ​ർ​ ​ചെ​യ്യാ​ത്ത​തി​നെ​ ​കു​റ്റ​പ്പെ​ടു​ത്താ​നു​ള്ള​ ​സ​മ​യ​മ​ല്ല.​ ​കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​യ​ ​മാ​റ്റ​ത്തി​ന​നു​സ​രി​ച്ച് ​കേ​ര​ളം​ ​ത​യാ​റെ​ടു​പ്പ് ​ന​ട​ത്ത​ണം.​ ​പു​ഴ​ക​ളു​ടെ​ ​ഭൂ​മി​ ​വ​ൻ​തോ​തി​ൽ​ ​കൈ​യേ​റി​യി​ട്ടു​ണ്ട്.​ ​തി​രി​ച്ചു​പി​ടി​ക്കാ​ൻ​ ​പു​ഴ​ക​ളു​ടെ​ ​ഭൂ​മി​ ​ഓ​ഡി​റ്റ് ​ചെ​യ്യും.​ ​സ​ർ​ക്കാ​ർ​ ​ആ​സ്തി​ക​ളു​ടെ​ ​ര​ജി​സ്ട്രി​ ​ത​യാ​റാ​ക്കു​ന്ന​തി​ൽ​ ​പു​ഴ​ക​ളും​ ​തോ​ടു​ക​ളും​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​പു​ഴ​ക​ളെ​ ​പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി​യി​ല്ലെ​ങ്കി​ൽ​ ​അ​പ​ക​ട​മാ​ണെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA