SignIn
Kerala Kaumudi Online
Thursday, 06 August 2026 3.07 AM IST

നീറ്റിന് നടപ്പാക്കിയത് 10 സുരക്ഷാ പ്രോട്ടോകോൾ

aa

ന്യൂഡൽഹി: നീറ്റ് പരീക്ഷ ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി അദ്ധ്യക്ഷനായ ഉന്നതാധികാര ദൗത്യസേന നൽകുന്ന ശുപാർശകൾ കൂടി കണക്കിലെടുത്ത് നടപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി.ചോദ്യപേപ്പർ ചോർച്ച തടയാൻ കുറ്റമറ്റ സംവിധാനത്തിന് രൂപം നൽകി.

ഇപ്പോൾ നടത്തിയ പുനഃപരീക്ഷയിൽ ചോദ്യപേപ്പ‌ർ പ്രിന്റ് ചെയ്യുന്നത് മുതൽ വിദ്യാർത്ഥികളുടെ കൈവശം എത്തുന്നതു വരെ പത്തോളം സുരക്ഷാ പ്രോട്ടോകോൾ നടപ്പാക്കി. സുരക്ഷാ മുന്നൊരുക്കങ്ങൾ കോട്ട പോലെ ശക്തമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ചോദ്യപേപ്പർ തയ്യാറാക്കാൻ രാജ്യത്തെ മികച്ച അക്കാഡമിക് സ്ഥാപനങ്ങളിലുള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്. ആ സമയത്ത് അവർക്ക് അവരെ പാർപ്പിക്കുന്നിടത്ത് കേന്ദ്രസേനയുടെ നിരീക്ഷണത്തിലാണ്. പരീക്ഷയിലെ പോരായ്‌മകൾ പരിഹരിക്കണമെന്ന പൊതുതാത്പര്യഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്. അതേസമയം,2025-26 വർഷത്തെ നീറ്റ് പി.ജി പ്രവേശനത്തിലെ കട്ട് ഓഫ് മാർക്ക് കുറച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ദ്ധസമിതി രൂപീകരിച്ചതായും അറിയിച്ചു.

പുനഃപരീക്ഷയിലെ

പ്രധാന മുൻകരുതൽ

#ഓരോ ചോദ്യപേപ്പറിനും ഒ.എം.ആർ ഷീറ്റിനും പ്രത്യേക സീരിയൽ നമ്പർ

# ചോദ്യപേപ്പർ സൂക്ഷിക്കുന്നത് പ്രത്യേകതരം പൂട്ടുകൾ കൊണ്ട് പൂട്ടിയ സ്റ്റീൽ പെട്ടികളിൽ

#പൂട്ടുകൾ മുറിച്ചുമാറ്റിയാൽ മാത്രമേ പെട്ടികൾ തുറക്കാൻ കഴിയുകയുള്ളു

# ചോദ്യകർത്താക്കളെ സേനയുടെ നിരീക്ഷണത്തിലാക്കി.

# മൊബൈൽ അടക്കം ഉപയോഗിക്കുന്നത് തടഞ്ഞു

# ഓൺ ലൈൻ അല്ലെങ്കിൽ ഈ മാതൃക പിൻതുടരാനാണ് നീക്കം

#ചോർച്ച കേസിലെ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും

# പൊതുപരീക്ഷാ ക്രമക്കടേ് ഭേദഗതി നിയമം കൊണ്ടുവന്നു

# പരമാവധി ശിക്ഷ 10 വർഷമായും, പിഴ 10 കോടിയായും ഉയർത്തി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA