SignIn
Kerala Kaumudi Online
Sunday, 21 June 2026 2.00 AM IST

പട്രോളിംഗിനിടെ കാറിടിച്ച സംഭവം: രണ്ട് പൊലീസുകാരുടെ കാലുകൾ മുറിച്ചുമാറ്റി

READ ENGLISH VERSION

accident

കാസർകോട്: കാഞ്ഞങ്ങാട് ഹൈവേ പട്രോളിംഗിനിടെ നിയന്ത്രണംവിട്ട കാറിടിച്ച് ഗുരുതര പരിക്കേറ്റ രണ്ട് പൊലീസുകാരുടെയും കാലുകൾ മുറിച്ച് നീക്കി. സിവിൽ പൊലിസ് ഓഫിസർമാരായ സൂരജ് (32), അലോഷ്യസ്( 39) എന്നിവരുടെ കാലുകളാണ് മംഗളൂരു തേജസ്വിനി ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ മുറിച്ച് മാറ്റിയത്. ഒരാളുടെ കാൽമുട്ടിന് താഴെവച്ചും മറ്റൊരാളുടെ കാൽപ്പാദവുമാണ് മുറിച്ച് മാറ്റേണ്ടി വന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് വാഹനപരിശോധനയ്ക്കിടെ അമിതവേഗത്തിലെത്തിയ കാ‍ർ നിയന്ത്രണംവിട്ട് പട്രോളിംഗ് സംഘത്തിന് നേരെ പാഞ്ഞുകയറിയത്. ജീപ്പിന്റെ പിന്നിൽ നിൽക്കുകയായിരുന്ന പൊലീസുകാരെയാണ് കാർ ഇടിച്ചത്. അപകടത്തിൽപ്പെട്ട പൊലീസുകാർ ഇരുവാഹനങ്ങൾക്കും ഇടയിൽപ്പെട്ടു. ഇവരെ ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മംഗളുരുവിലേക്ക് മാറ്റുകയായിരുന്നു. പൊലീസ് ക്ലബ്ബിലെ മുൻ ഫുട്ബോൾ താരം കൂടിയാണ് അപകടത്തിൽപ്പെട്ട സൂരജ്.

അപകടവിവരമറിഞ്ഞ് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ എന്നിവർ ഇരുവരുടെയും ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിക്കുകയും ആവശ്യമായ എല്ലാ സഹായങ്ങളും നൽകാമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT, POLICE PATROL TEAM, LEGS AMPUTATED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA