SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.04 AM IST

ജൂലായിൽ മഴ കുറയും

rain

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലായ് മാസത്തിലും സാധാരണയേക്കാൾ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എൽനിനോ സാഹചര്യം തുടർന്നുള്ള മാസങ്ങളിൽ ശക്തി പ്രാപിക്കുന്നതിനാൽ മഴയുടെ അളവിലും കുറവുണ്ടായേക്കും. കാലർഷം ആരംഭിച്ച ശേഷം സംസ്ഥാനത്ത് മഴലഭ്യതയിൽ 34 % കുറവാണുള്ളത്. 648.2 മി.മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് 427.3 മി.മീ മഴയാണ് ലഭിച്ചത്. കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ മാത്രമായിരുന്നു ശരാശരി മഴ. വയനാട് ജില്ലയിലാണ് കാലവർഷം ഏറെ ദുർബലമായത്. 68 ശതമാനം കുറവ്.
അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടായിരിക്കും.ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ കേരള ,ലക്ഷദീപ്,കർണാടക തീരങ്ങളിൽ മത്സ്യബന്ധനം ഒഴിവാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA