
ജീവിതം തിരിച്ചുകിട്ടി
ഇങ്ങനെയൊരു സംരക്ഷണം പ്രതീക്ഷിച്ചതല്ല. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഓഫീസ് അസിസ്റ്റന്റായാണ് സർക്കാർ നിയമിച്ചത്. എനിക്കുള്ള ചികിത്സാച്ചെലവും അർഹിക്കുന്ന നഷ്ടപരിഹാരവും നൽകാമെന്നും പറഞ്ഞു. സർക്കാരും മുഖ്യമന്ത്രിയും കൂടെയുണ്ടെന്ന വിശ്വാസമുണ്ട്.
- ഹർഷീന
ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ യുവതി
ആശിച്ച പ്രഖ്യാപനം
അലവൻസ് വർദ്ധനവിൽ വലിയ ആശ്വാസമുണ്ട്. 18 വർഷമായി ആശാവർക്കറാണ്. അസുഖ ബാധിതനായ ഭർത്താവിന്റെ ചികിത്സയ്ക്കും മകനുൾപ്പെടുന്ന കുടുംബത്തിന്റെ ചെലവിനും 12,000 രൂപ ആശ്വാസമാകും. നിലവിലെ ജീവിത സാഹചര്യങ്ങൾ പരിഗണിച്ച് വീണ്ടും വർദ്ധന ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
-എസ്. സുജ
ആശാ വർക്കർ,
കല്ലിയൂർ ഗ്രാമ
പഞ്ചായത്ത്
സൗജന്യയാത്ര നേട്ടം
എന്നെ പോലെയുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്ര വലിയ നേട്ടമാണ്. കല്ലമ്പലത്താണ് എന്റെ വീട്. ജോലി ആവശ്യത്തിനായി പാരിപ്പള്ളി, തിരുവനന്തപുരം എന്നിവിടങ്ങളിലൊക്കെ പോകാറുണ്ട്. ബസിലാണ് യാത്ര. യാത്ര സൗജന്യമാക്കിയപ്പോൾ മാസം 2,500 രൂപയെങ്കിലും നേട്ടമാകും.
-ബി.രേഖ
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി
തുടക്കം ശുഭം
വ്യവസായികൾക്കും സംരംഭകർക്കും പ്രോത്സാഹനവും ആത്മവിശ്വാസവും നൽകുന്നതാണ് സർക്കാരിന്റെ പ്രവർത്തനം. തുടക്കം ശുഭകരമാണ്. കേരളം കാത്തിരുന്ന മുഖ്യമന്ത്രിയെയാണ് വി.ഡി. സതീശനിലൂടെ ലഭിച്ചത്. ഉദ്യോഗസ്ഥരുടെ മനോഭാവത്തിലും ഗുണകരമായ മാറ്റമുണ്ടായെന്നാണ് എന്റെ അനുഭവം.
- ജോഷി തോമസ്
വ്യവസായത്തിന്
ഭൂമി അനുവദിച്ചു
കിട്ടിയ പാലക്കാട്ടെ സംരംഭകൻ
തൂഫാൻ മാതൃകാപരം
ഓപ്പറേഷൻ തൂഫാൻ മാതൃകാപരമായ പദ്ധതിയാണ്. പുതു തലമുറയെ വലിയ വിപത്തിൽ നിന്ന് രക്ഷിച്ച് നല്ല സമൂഹത്തെ സൃഷ്ടിക്കാൻ സർക്കാർ ആവിഷ്കരിച്ച പദ്ധതിയെ അഭിനന്ദിക്കുന്നു. അദ്ധ്യാപകർക്ക് ലഹരിവ്യാപനവും കച്ചവടവും തടയുന്നതിന് പരിമിതികളുണ്ട്. സർക്കാർ പിന്തുണച്ചാലേസജീവമായി ഇടപെടാനാകൂ.
- ജി.ഐ. ലീന,
അദ്ധ്യാപിക,
ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കോട്ടൺഹിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |