SignIn
Kerala Kaumudi Online
Thursday, 18 June 2026 5.19 AM IST

ശബരിമല ശ്രീകോവിൽ മേൽക്കൂരയിലെ പാടുകൾ നീക്കി

1

ശബരിമല: ശബരിമല ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ നെയ്യ് വീണതിനെ തുടർന്നുണ്ടായ കറുത്തപാടുകൾ കഴുകിനീക്കി. പറ്റിപ്പിടിച്ച നെയ്യിൽ പൊടിയും അഴുക്കും കലർന്നാണ് മേൽക്കൂരയിലെ ചിലഭാഗങ്ങളിൽ പാടുകളുണ്ടായത്. അന്യസംസ്ഥാന തീർത്ഥാടകരിൽ ചിലർ അഭിഷേകം ചെയ്ത നെയ്യ് മേൽക്കൂരയിലേക്ക് തൂവാറുണ്ട്.

ഇന്നലെ തന്ത്രിയുടെ അനുമതിയോടെ ദേവന്റെ അനുജ്ഞവാങ്ങി ഉച്ചപൂജയ്ക്ക് നട അടച്ച ശേഷമാണ് മേൽക്കൂര വൃത്തിയാക്കിയത്. മിഥുനമാസ പൂജകൾക്കായി നടതുറന്ന ശേഷം 15നാണ് മേൽക്കൂരയിലെ നിറവ്യത്യാസം കണ്ടെത്തിയത്. തുടർന്ന് ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണന്റെ നിർദ്ദേശ പ്രകാരം ദേവസ്വം തിരുവാഭരണ കമ്മിഷണർ റെജിലാലിന്റെ സാന്നിദ്ധ്യത്തിൽ മേൽക്കൂര പരിശോധിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA