SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.37 AM IST

ജീവനക്കാരെ പീഡിപ്പിക്കരുത്: ടി.പി. രാമകൃഷ്ണൻ 

t-p-ramakrishnan

തിരുവനന്തപുരം: ജീവനക്കാരുടെ നിയമവിരുദ്ധ സ്ഥലംമാറ്റത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇടതുമുന്നണി കൺവീനർ ടി.പി.രാമകൃഷ്ണൻ. സ്ഥലംമാറ്റത്തിലൂടെ ജീവനക്കാരെ പീഡിപ്പിക്കാനുള്ള ശ്രമത്തിൽ നിന്നും സർക്കാർ പിന്തിരിയണം. മൂന്ന് മാസത്തിനിടയിൽ 5 തവണവരെ സ്ഥലംമാറ്റം ലഭിച്ചവരുണ്ട്. കടലാക്രമണത്തിൽ കാണാതായ മൂന്നു മത്സ്യത്തൊഴിലാളികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവർത്തനത്തിൽ പാളിച്ചയുണ്ടായി. മതനിരപേക്ഷതയിൽ സർക്കാർ വെള്ളം ചേർക്കുകയാണ്. തിരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ ആർ.എസ്.എസ്, സംഘപരിവാർ ബന്ധം ഇപ്പോഴും യു.ഡി.എഫ് തുടരുന്നതിന്റെ ഭാഗമാണ് സർക്കാരെടുക്കുന്ന നടപടികൾ. മൂന്നു മാസത്തിനുള്ളിൽ 14,400 കോടി കടമെടുത്തത് സർക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റ് കാര്യക്ഷമമല്ലെന്നാണ് തെളിയിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: T P RAMAKRISHNAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA