SignIn
Kerala Kaumudi Online
Thursday, 18 June 2026 5.18 AM IST

വീണാവിജയൻ ഇ.ഡിക്കു മുന്നിൽ 9 മണിക്കൂർ

vee

കൊച്ചി: സി.എം.ആർ.എൽ കമ്പനിയുമായുള്ള ദുരൂഹ സാമ്പത്തിക ഇടപാടുകളിൽ എക്‌സാലോജിക് സൊല്യൂഷൻസ് ഉടമയും പിണറായി വിജയന്റെ മകളുമായ വീണാവിജയനെ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ഒമ്പത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യൽ നടപടികൾക്കുശേഷം വിട്ടയച്ചു. രാവിലെ 11നാരംഭിച്ച ചോദ്യം ചെയ്യൽ വൈകിട്ട് ആറോടെ അവസാനിച്ചു. മൂന്നുതവണ ഇടവേള നൽകി. രേഖപ്പെടുത്തിയ മറുപടികൾ വായിച്ചു കേട്ടശേഷം നടപടികൾ പൂർത്തിയാക്കി രാത്രി 7.52ന് വീണ പുറത്തെത്തി. മൊഴികളും അതിലെ ശരിതെറ്റുകളും അടിസ്ഥാനമാക്കിയാവും തുടർനടപടി.

സി.എം.ആർ.എല്ലിൽ നിന്ന് 2.78 കോടി രൂപ പ്രതിഫലം കൈപ്പറ്റിയത് സോഫ്‌റ്റ്‌വെയർ പരിപാലന സേവനങ്ങൾ നൽകിയതിനാണെന്ന് വീണ മറുപടി നൽകിയെന്നാണ് സൂചന. കമ്പനി പൂട്ടിയതിനാൽ സേവനങ്ങളുടെ വിശദാംശങ്ങളോ തെളിവുകളോ കൈവശമില്ലെന്നും പറഞ്ഞു. ബാങ്ക് അക്കൗണ്ടുകളിൽ എവിടെ നിന്നെല്ലാം പണം ലഭിച്ചു, എങ്ങനെ ചെലവഴിച്ചു തുടങ്ങിയവയിൽ വിശദീകരണം ആവശ്യപ്പെട്ടു. പലതിനും വ്യക്തമായ മറുപടി ലഭിച്ചില്ല.

ഇ.ഡിയുടെ രണ്ടാമത്തെ സമൻസിൽ ഇന്നലെ രാവിലെ 10.26നാണ് വീണ കടവന്ത്രയിലെ ഓഫീസിൽ ഹാജരായത്. ഭർത്താവ് മുഹമ്മദ് റിയാസ് എം.എൽ.എ ഒപ്പമെത്തിയെങ്കിലും വീണയെ മാത്രമാണ് അകത്തേക്കു പ്രവേശിപ്പിച്ചത്.

(വീണയെ വീണ്ടും വരുത്തിയേക്കും പേജ് ..... )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEENA VIJAYAN AT ED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA