
തിരുവനന്തപുരം: ഏത് ആർ.ടി ഓഫീസിലും ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് ഫിറ്റ്നസ് ടെസ്റ്റിന് ഗതാഗത വകുപ്പ് അനുമതി നൽകി. നിലവിൽ, രജിസ്റ്റർ ചെയ്തിട്ടുള്ള ആർ.ടി ഓഫീസുകളിൽ അപേക്ഷ നൽകണമായിരുന്നു. മോട്ടോർ വാഹനവകുപ്പ് ഓഫീസുകളിൽ വൈകിട്ട് നാലിനും അഞ്ചിനും ഇടയ്ക്ക് സന്ദർശകരെ അനുവദിക്കാനും തീരുമാനമായി. ഉച്ചയ്ക്ക് ശേഷം സന്ദർശകരെ അനുവദിച്ചിരുന്നില്ല.
വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഏകോപനത്തിനായി മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ട്രാൻസ്‌പോർട്ട് കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു.
50% പിഴയിളവ് ഉടൻ
ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 50 ശതമാനം ഇളവ് നൽകുന്ന പദ്ധതി ഉടൻ
ടൂറിസ്റ്റ് ബസുകളിലെ അധിക ശബ്ദസംവിധാനം നീക്കം ചെയ്യാൻ പ്രത്യേക പരിശോധന
അപകടകരമായ മോഡിഫിക്കേഷനുകൾ അനുവദിക്കില്ല. ഗതാഗത സാക്ഷരതാ യജ്ഞം നടത്തും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |