SignIn
Kerala Kaumudi Online
Tuesday, 09 June 2026 5.21 AM IST

പി.എസ്.സിയിൽ 29 തസ്തികകളിലേക്ക് വിജ്ഞാപനം

1

തിരുവനന്തപുരം: സർവകലാശാലകളിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ്, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിൽ സ്റ്റേഷൻ ഓഫീസർ (ട്രെയിനി) ഉൾപ്പെടെ 29 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു. ഫിഷറീസ് വകുപ്പിൽ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, ലാൻഡ് യൂസ് വകുപ്പിൽ ജിയോളജിക്കൽ അസിസ്റ്റന്റ്, ഓയിൽപാം ഇന്ത്യ ലിമിറ്റഡിൽ സ്റ്റോർ കീപ്പർ എന്നിങ്ങനെ ജനറൽ റിക്രൂട്ട്‌മെന്റ് - ( സംസ്ഥാനതലം) 14 തസ്തികയാണുള്ളത്. പുറമേ സംസ്ഥാന തലം സ്‌പെഷ്യൽ റിക്രൂട്ട്മെന്റിൽ രണ്ട് തസ്തികയിലേക്കും ജില്ലാതലം സ്‌പെഷ്യൽ റിക്രൂട്ട്മെന്റിൽ രണ്ടു തസ്തികയിലേക്കും വിജ്ഞാപനം പുറപ്പെടുവിക്കും.

റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കും

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കോബ്ലർ (മുസ്ലീം) (കാറ്റഗറി നമ്പർ 448/2024)തസ്തികയിലേക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

അഭിമുഖം നടത്തും

ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ കെമിക്കൽ ഇൻസ്‌പെക്ടർ/ ടെക്നിക്കൽ അസിസ്റ്റന്റ് (കെമിക്കൽ) (എൽ.സി./എ.ഐ.) (കാറ്റഗറി നമ്പർ 312/2025) തസ്‌തികയിലേക്ക് അഭിമുഖം നടത്തും.

സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും

കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ സ്റ്റോർ കീപ്പർ (കാറ്റഗറി നമ്പർ 377/2024), സ്റ്റേറ്റ് ഹാൻഡ്‌ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ (ഹാന്റക്സ്) സെയിൽസ്മാൻ ഗ്രേഡ് 2/ സെയിൽസ് വുമൺ ഗ്രേഡ് 2 (പാർട്ട് 1 - ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 328/2024) തസ്തികയിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA