SignIn
Kerala Kaumudi Online
Sunday, 24 May 2026 3.01 AM IST

പി.എസ്.സി: വെട്ടിക്കുറവ് അംഗബലത്തിലോ ശമ്പളത്തിലോ

p

തിരുവനന്തപുരം: കെ- റെയിലിലും 'രക്ഷാപ്രവർത്തന"ത്തിലും മുൻ സർക്കാരിനെ തിരുത്തിയ യു.ഡി.എഫ് സർക്കാർ, പി.എസ്.സിയിലെ ആൾ ബലത്തിലോ, ചെയർമാന്റെയും അംഗങ്ങളുടെയും ഭാരിച്ച ശമ്പളത്തിലോ കൈ വയ്ക്കുമോയെന്ന് ആകാംക്ഷയുയരുന്നു. പ്രതിപക്ഷത്തായിരിക്കെ, പി.എസ്.സിയിലേത് രാഷ്ട്രീയ നിയമനമാണെന്നും ധൂർത്താണെന്നും യു.ഡി.എഫ് ആരോപിച്ചിരുന്നു.

ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ച് നിയമസഭയിൽ അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ശമ്പള വർദ്ധനവിനെതിരെ ശക്തിയായി പ്രതികരിച്ചത്. 2025 ഫെബ്രുവരിയിലാണ് പി.എസ്.സി അംഗങ്ങളുടെയും ചെയർമാന്റെയും ശമ്പള വർദ്ധന എൽ.ഡി.എഫ് സർക്കാർ അംഗീകരിച്ചത്. ഇതനുസരിച്ച് ചെയർമാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പർടൈം സ്‌കെയിലിലെ പരമാവധി തുകയ്ക്ക് തുല്യമായ ശമ്പളം ലഭിച്ചു. 2.24 ലക്ഷമായിരുന്ന ചെയർമാന്റെ ശമ്പളം, 3.81 ലക്ഷമായി.

അംഗങ്ങൾക്ക് ജില്ലാ ജഡ്ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകയ്ക്ക് തുല്യമായ ശമ്പളവും നൽകി. ഇതോടെ 2.19 ലക്ഷത്തിൽ നിന്ന് 3.73 ലക്ഷമായി. 35,000 രൂപ വീട്ടുവാടകയും വാഹന ബത്ത 10,000 രൂപയുമായി. കേന്ദ്ര ഡി.എയാണ് ലഭിക്കുക. ചെയർമാൻ പെൻഷനാകുമ്പോൾ 2.5 ലക്ഷം ലഭിക്കും. നേരത്തെ 1.25 ലക്ഷമായിരുന്നു. അംഗങ്ങളുടെ പെൻഷൻ 1.20 ലക്ഷം എന്നത് 2.25 ലക്ഷമായി.

അംഗങ്ങൾ കൂടുതൽ

കേരളത്തിൽ

കേരള പി.എസ്.സി- 21.

തമിഴ് നാട്-14

കർണാടക -13

ഉത്തർപ്രദേശ് -6

യു.പി.എസ്.സി -9

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA