SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.51 AM IST

2500 ബിരിയാണി നൽകി ഐ.എൻ.ടി.യു.സി

intuc

കോഴിക്കോട്: യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ദിനത്തിൽ കോഴിക്കോട് മൊഫ്യൂസിൽ ബസ്‌സ്റ്റാൻഡിൽ 2500 ബിരിയാണി വിതരണം ചെയ്ത് കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം. ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിലായിരുന്നു സൗജന്യ ബിരിയാണി വിതരണം. ഒപ്പം മധുരം വിതരണവമുണ്ടായി. മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തതോടെ ജില്ലയിലെ ടൗണുകൾ തോറും മധുര വിതരണം ആരംഭിച്ചു. പലയിടത്തും ബിരിയാണിയും പായസവും ലഡുവും മിഠായിയുമുൾപ്പടെ വിതരണം ചെയ്തു. പുതിയ മന്ത്രിസഭയ്ക്ക് അഭിവാദ്യമർപ്പിച്ച് യു.ഡി.എഫ് പ്രവർത്തകരുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ പ്രകടനങ്ങളും നടന്നു. ജില്ലയിൽ നിന്ന് സത്യപ്രതിജ്ഞ നേരിൽ കാണാനായി നിരവധി പ്രവർത്തകർ ഒറ്റയ്ക്കും കൂട്ടായും തിരുവനന്തപുരത്തെത്തിയിരുന്നു.

 സതീശൻമാർക്ക് പടക്കം സൗജന്യം

സത്യപ്രതിജ്ഞാ ദിനത്തിൽ വേറിട്ടൊരു ഓഫറുമായി കോയാ റോഡിലെ 'അയ്യൻസ് വേൾഡ്' ശ്രദ്ധേയമായി. സതീശനെന്ന പേരുള്ളവർക്കായിരുന്നു പടക്കം സൗജന്യമായി നൽകിയത്. പേര് തെളിയിക്കുന്ന തിരിച്ചറിയിൽ രേഖകളുമായെത്തിയ സതീശന്മാർക്കെല്ലാം 12 ഷോട്ടുകളായി മുകളിൽ പോയി പൊട്ടുന്ന ഫാൻസി പടക്കങ്ങളാണ് നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: INTUC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA