
തിരുവനന്തപുരം: ശബരിമലയിൽ എങ്ങനെ തൊഴണമെന്നുള്ള നിർദ്ദേശംപോലും ഹൈക്കോടതിയിൽ നിന്നാണ് വരുന്നതെന്ന് മന്ത്രി കെ.മുരളീധരൻ നിയമസഭയിൽ പറഞ്ഞു. കോടതിയോട് ബഹുമാനം ഉള്ളതുകൊണ്ട് പ്രതികരിക്കുന്നില്ല. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള സർക്കാർ നടപടികളെ സംബന്ധിച്ച് വി.മുരളീധരൻ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയവേയായിരുന്നു മന്ത്രിയുടെ വിമർശനം.
ശബരിമലയുടെ കാര്യത്തിൽ ഹൈക്കോടതി നിർദ്ദേശങ്ങൾ പലപ്പോഴും സർക്കാർ, ദേവസ്വം തീരുമാനങ്ങൾക്ക് എതിരാണ്. തീരുമാനങ്ങളെല്ലാം കോടതി മുഖാന്തരമാണ് എടുക്കുന്നത്. സ്ഥിതി ഇതാണെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ സംവിധാനമുണ്ടാക്കുമെന്നും മന്ത്രി മറുപടി നൽകി.
ദേവസ്വം ബോർഡുകൾ ഏകീകരിക്കണമെന്ന നിർദ്ദേശത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കും. ഗുരുവായൂരിൽ പാർക്കിംഗിനുള്ള സ്ഥലം ഏറ്റെടുപ്പ് ഒമ്പത് മാസത്തിനുള്ളിൽ പൂർത്തിയാക്കും. ദേവസ്വം നിയമനങ്ങൾക്ക് പ്രായപരിധി ഉയർത്തുന്നത് ചർച്ച ചെയ്യേണ്ടതുണ്ടെന്നും കെ.യു.ജനീഷ്‌കുമാർ, വി.ജോയി, കാരായി രാജൻ, പി.പി.സുമോദ്, വി.മുരളീധരൻ, സി.വി.ശാന്തകുമാർ, വിഷ്ണുമോഹൻ എന്നിവർക്ക് മന്ത്രി മറുപടി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |