SignIn
Kerala Kaumudi Online
Monday, 06 July 2026 6.37 AM IST

ഉപനേതാവ് സ്ഥാനം: എൽ.ഡി.എഫിൽ തർക്കം രൂക്ഷം

s

തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തെച്ചൊല്ലി എൽ.ഡി.എഫിൽ വീണ്ടും തർക്കം രൂക്ഷം. ഉപനേതാവ് സ്ഥാനം അടഞ്ഞ അധ്യായമാണെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്തവനയോടെയാണിത്.

പാർട്ടിയുടെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീറിന്റെ പ്രതികരണം. ഉപ നേതാവ് സ്ഥാനം അവർ ചോദിച്ചു കൊണ്ടേയിരിക്കുമെന്ന പിണറായിയുടെ പ്രതികരണം തങ്ങളെ അപമാനിക്കുന്നതാണെന്നാണ് സി.പി.ഐയുടെ വിലയിരുത്തൽ.

സി.പി.എമ്മിന്റെ ഏകാധിപത്യ രീതി അംഗീകരിക്കാൻ കഴിയില്ലെന്നാണ് സി.പി.ഐ പറയുന്നത് എല്ലാ സ്ഥാനവും ഒരു പാർട്ടിക്ക് മാത്രമായി നൽകാനാവില്ല. തിരഞ്ഞെടുപ്പിൽ സി.പി.ഐ നേരിട്ടതിനേക്കാൾ കനത്ത പരാജയമാണ് സി.പി.എമ്മിനുണ്ടായത്. പരാജയത്തിന്റെ പ്രധാന ഉത്തരവാദിത്തം സി.പി.എമ്മിനാണ്.. മുന്നണിയിൽ വിട്ടുവീഴ്ച

ചെയ്തു മാത്രമേ മുന്നോട്ട് പോകാനാവൂ. ഉപ നേതാവ് സ്ഥാനത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് സി.പി.ഐയുടെ

തീരുമാനം. അതേ സമയം, കെ.എൻ.ബാലഗോപാലിനെ പ്രതിപക്ഷ ഉപ നേതാവായി തീരുമാനിച്ചു കഴിഞ്ഞെന്നും,. ഇക്കാര്യത്തിൽ ഇനി ചർച്ചയ്ക്ക് പ്രസക്തിയില്ലെന്നുമാണ് സി.പി.എം നിലപാട്. തർക്കം രൂക്ഷമായതോടെ,ഇടതു മുന്നണി യോഗവും ചേരാനാകാത്ത സ്ഥിതിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA