SignIn
Kerala Kaumudi Online
Thursday, 18 June 2026 5.19 AM IST

പി.എം ശ്രീ: സംസ്ഥാനം 'കമ്മിറ്റഡ് ' ആയെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി

pm-sree

തിരുവനന്തപുരം: മുൻ സർക്കാർ പി.എംശ്രീ പദ്ധതിയിൽ കേന്ദ്രവുമായി ഒപ്പിടുകയും ഫണ്ട് കിട്ടുകയും ചെയ്തുവെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഒപ്പിട്ടതിനാൽ പദ്ധതിയിൽ തുടരാൻ സംസ്ഥാനം 'കമ്മിറ്റഡ്' ആയി. കാര്യങ്ങൾ വിശദമായി പഠിക്കാനും ഇനി എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കുന്നതിനമാണ് ഉപസമിതിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

 മു​ഖ്യ​മ​ന്ത്രി​ ​ക​ള്ളം പ​റ​യു​ന്നു​:​ ​ഗോ​വി​ന്ദൻ

​പി.​എം​ ​ശ്രീ​യി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി​ ​സ​തീ​ശ​ൻ​ ​ക​ള​വ് ​പ​റ​യു​ക​യാ​ണെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി​ ​ഗോ​വി​ന്ദ​ൻ.​ ​ക​ഴി​ഞ്ഞ​ ​സ​ർ​ക്കാ​ർ​ ​ക​രാ​ർ​ ​മ​ര​വി​പ്പി​ക്കു​ക​യാ​ണ് ​ചെ​യ്ത​ത്.​ ​ബി.​ജെ.​പി​ക്ക് ​മു​ന്നി​ൽ​ ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ​ ​കീ​ഴ​ട​ങ്ങി.​ ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ​ ​ക​ത്ത​യ​ച്ചി​ട്ടി​ല്ലെ​ന്ന് ​പ​റ​യു​ന്ന​ത് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മ​റ്റൊ​രു​ ​ക​ള​വാ​ണ്.
ത​ങ്ങ​ൾ​ ​അ​ധി​കാ​ര​ത്തി​ലേ​റി​യാ​ൽ​ ​പി.​എം​ ​ശ്രീ​യെ​ ​വ​ച്ചു​ ​പൊ​റു​പ്പി​ക്കി​ല്ലെ​ന്നാ​ണ് ​വി.​ഡി​ ​സ​തീ​ശ​ൻ​ ​നേ​ര​ത്തെ​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.​ ​ഇ​ത്ത​രം​ ​നീ​ക്ക​ങ്ങ​ളെ​ ​അ​റ​ബി​ക്ക​ട​ലി​ലേ​ക്ക് ​ത​ള്ളു​മെ​ന്നാ​ണ് ​കെ.​എം.​ഷാ​ജി​യെ​ ​പോ​ലു​ള്ള​വ​ർ​ ​പ​റ​ഞ്ഞി​രു​ന്ന​ത്.​ ​അ​ന്ന​ത്തെ​ ​പ്ര​തി​പ​ക്ഷം​ ​ഭ​ര​ണ​പ​ക്ഷ​മാ​യി​ ​മാ​റി​യ​പ്പോ​ൾ​ ​പ​ദ്ധ​തി​ ​ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ​മാ​ത്ര​മ​ല്ല​ ​വ​ലി​യ​ ​ക​ള​വു​ക​ളാ​ണ് ​പ​റ​ഞ്ഞു​ ​കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ ​ക​ള​വ് ​മാ​ത്രം​ ​പ​റ​യു​ന്ന​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വെ​ന്ന് ​പ​റ​ഞ്ഞി​ട​ത്ത് ​നി​ന്ന് ​ക​ള​വ് ​പ​റ​യു​ന്ന​ ​മു​ഖ്യ​മ​ന്ത്രി​യെ​ന്ന് ​പ​റ​യാ​ൻ​ ​വി​ഷ​മ​മു​ണ്ടെ​ങ്കി​ലും,​ ​പ​റ​യാ​തി​രി​ക്കാ​നാ​വി​ല്ലെ​ന്ന് ​എം.​വി​ ​ഗോ​വി​ന്ദ​ൻ​ ​പ്ര​തി​ക​രി​ച്ചു.

 ‌​സ​തീ​ശ​നും പി​ണ​റാ​യി​യും​ ​മാ​പ്പ് പ​റ​യ​ണം: കെ.​ സു​രേ​ന്ദ്രൻ

പി.​എം.​ശ്രീ​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കാ​തെ​ ​നാ​ലു​ ​വ​ർ​ഷം​ ​പാ​ഴാ​ക്കി​യ​തി​ന് ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​ ​സ​തീ​ശ​നും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​പി​ണ​റാ​യി​ ​വി​ജ​യ​നും​ ​വി​ദ്യാ​ർ​ത്ഥി​ക​ളോ​ട് ​മാ​പ്പ് ​പ​റ​യ​ണ​മെ​ന്ന് ​ബി​ജെ​പി​ ​മു​ൻ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​രേ​ന്ദ്ര​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​പി.​എം.​ ​ശ്രീ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ ​ഓ​രോ​ ​സ്‌​കൂ​ളി​നും​ ​കോ​ടി​ക്ക​ണ​ക്കി​ന് ​രൂ​പ​യു​ടെ​ ​വി​ക​സ​ന​ ​സ​ഹാ​യം​ ​ല​ഭി​ക്കു​മാ​യി​രു​ന്നു.​ ​രാ​ഷ്ട്രീ​യ​ ​കാ​ര​ണ​ങ്ങ​ൾ​ ​പ​റ​ഞ്ഞ് ​പ​ദ്ധ​തി​യി​ൽ​ ​സം​സ്ഥാ​നം​ ​ഉ​ഴ​പ്പു​ക​യാ​യി​രു​ന്നു​വെ​ന്ന് ​സു​രേ​ന്ദ്ര​ൻ​ ​ആ​രോ​പി​ച്ചു.

 ​പ​ണം കൈ​പ്പ​റ്റി​യി​ട്ടി​ല്ല:ബാ​ല​ഗോ​പാൽ

പി.​എം.​ശ്രീ​യു​ടെ​ ​ഭാ​ഗ​മാ​യി​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ​ ​നി​ന്ന് ​ഒ​രു​പ​ണ​വും​ ​സം​സ്ഥാ​നം​ ​കൈ​പ്പ​റ്റി​യി​ട്ടി​ല്ലെ​ന്ന് ​മു​ൻ​ധ​ന​മ​ന്ത്രി​യും​ ​സി.​പി.​എം.​കേ​ന്ദ്ര​ക​മ്മി​റ്റി​ ​അം​ഗ​വു​മാ​യ​ ​കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ​ ​പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ഒ​ക്ടോ​ബ​ർ​ 23​ന് ​പി.​എം.​ശ്രീ​യി​ൽ​ ​കേ​ര​ളം​ ​ഒ​പ്പു​വെ​ച്ചു.​പി​ന്നീ​ട് ​ഇ​ട​തു​മു​ന്ന​ണി​യു​ടെ​ ​തീ​രു​മാ​ന​പ്ര​കാ​രം​ ​പ​ദ്ധ​തി​യി​ൽ​ ​നി​ന്ന് ​പി​ൻ​മാ​റി​ക്കൊ​ണ്ടു​ള്ള​ ​ക​ത്ത് ​ന​വം​ബ​ർ​ 12​ന് ​ന​ൽ​കി.​വ​സ്തു​ത​ ​ഇ​താ​യി​രി​ക്കെ,​ ​പി.​എം.​ശ്രീ​യി​ൽ​ ​നി​ന്ന് ​സം​സ്ഥാ​നം​ ​പി​ൻ​മാ​റി​യി​ട്ടി​ല്ലെ​ന്ന​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​സ​തീ​ശ​ന്റെ​ ​പ്ര​സ്താ​വ​ന​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​യും​ ​ബി.​ജെ.​പി​യെ​യും​ ​സ​ഹാ​യി​ക്കാ​നാ​ണെ​ന്ന് ​ബാ​ല​ഗോ​പാ​ൽ​ ​ആ​രോ​പി​ച്ചു.

 പി.​എം​ ​ശ്രീ​യെസ​ർ​ക്കാർ ത​ല​യി​ലേ​റ്റു​ന്നു: എം.​സ്വ​രാ​ജ്

എ​ൽ​ഡി​എ​ഫ് ​സ​ർ​ക്കാ​ർ​ ​നി​റു​ത്തി​ ​വ​ച്ച​ ​പി.​എം​ ​ശ്രീ​ ​പ​ദ്ധ​തി​യെ​ ​പൊ​ടി​ ​ത​ട്ടി​ ​വീ​ണ്ടു​മെ​ടു​ത്ത് ​ത​ല​യി​ലേ​റ്റു​ക​യാ​ണ് ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ​ ​ചെ​യ്യു​ന്ന​തെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗം​ ​എം.​സ്വ​രാ​ജ്.​ ​കോ​ൺ​ഗ്ര​സ് ​ജ​യി​ക്കു​ക​യും​ ​ബി.​ജെ.​പി​ ​ഭ​രി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​തി​നാ​ണ് ​കേ​ര​ളം​ ​സാ​ക്ഷ്യം​ ​വ​ഹി​ക്കാ​ൻ​ ​പോ​കു​ന്ന​തെ​ന്ന് ​അ​ദ്ദേ​ഹം​ ​എ.​കെ.​ജി​ ​സെ​ന്റ​റി​ൽ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.
കേ​ന്ദ്രം​ ​ത​ട​ഞ്ഞു​ ​വ​ച്ച​ ​ഫ​ണ്ടി​ന്റെ​ ​ഒ​രു​ ​ഗ​ഡു​ ​അ​നു​വ​ദി​ച്ച​തി​നെ​യാ​ണ് ​പി.​എം​ ​ശ്രീ​ ​പ​ദ്ധ​തി​യു​ടെ​ ​ഫ​ണ്ടെ​ന്ന് ​പ​റ​യു​ന്ന​തെ​ന്നും​ ​സ്വ​രാ​ജ് ​പ​റ​ഞ്ഞു.

 വി.​ഡി.​ ​സ​തീ​ശൻ അ​വ​സ​ര​വാ​ദി​ : എ.​എ.​ ​റ​ഹീം

ഏ​റ്റ​വും​ ​വ​ലി​യ​ ​അ​വ​സ​ര​വാ​ദ​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​ആ​ൾ​ ​രൂ​പ​മാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​ ​സ​തീ​ശ​നെ​ന്നും,​ ​ന​ട​പ്പി​ലാ​ക്കാ​നാ​കാ​ത്ത​ ​വാ​ഗ്ദാ​നം​ ​ന​ൽ​കി​യാ​ണ് ​യു.​ഡി.​എ​ഫ് ​ഭ​ര​ണ​ത്തി​ലെ​ത്തി​യ​തെ​ന്നും​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​അ​ഖി​ലേ​ന്ത്യാ​ ​പ്ര​സി​ഡ​ൻ്റ് ​എ.​എ.​ ​റ​ഹീം​ ​എം.​പി.​ ​കോ​ൺ​ഗ്ര​സി​ന്റെ​യും​ ​ബി.​ജെ.​പി​യു​ടെ​യും​ ​അ​തി​തീ​വ്ര​ ​വ​ല​തു​പ​ക്ഷ​ ​ന​യ​ങ്ങ​ൾ​ക്കെ​തി​രെ​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​സ​മ​ര​ ​രം​ഗ​ത്തേ​ക്ക് ​ഇ​റ​ങ്ങു​മെ​ന്നും​ ​എ​രു​മ​പ്പെ​ട്ടി​യി​ൽ​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​ജി​ല്ലാ​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യ​വെ​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
എ​ല്ലാ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സു​ക​ളി​ലും​ ​സ്ത്രീ​ക​ൾ​ക്ക് ​സൗ​ജ​ന്യ​ ​യാ​ത്ര​ ​വാ​ഗ്ദാ​നം​ ​ന​ൽ​കി​യി​ട്ട്ഓ​ർ​ഡി​ന​റി​യി​ൽ​ ​മാ​ത്ര​മാ​ക്കി.​ ​പ്ര​തി​പ​ക്ഷ​ത്തി​രു​ന്ന​പ്പോ​ൾ​ ​പി.​എം​ ​ശ്രീ​ ​പ​ദ്ധ​തി​യെ​ ​എ​തി​ർ​ത്ത​ ​കോ​ൺ​ഗ്ര​സും​ ​ലീ​ഗും​ ,​ ​പി​ൻ​മാ​റു​ന്ന​ത് ​ഇ​പ്പോ​ൾ​ ​പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് ​പ​റ​യു​ന്നു.​ ​കേ​ന്ദ്ര​ ​നി​യ​മം​ ​മൂ​ലം​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​മോ​ഡി​ഫി​ക്കേ​ഷ​ൻ​ ​സാ​ദ്ധ്യ​മ​ല്ലെ​ന്ന​റി​ഞ്ഞി​ട്ടും​ ​വാ​ക്കു​ ​ന​ൽ​കി​ ​യു​വാ​ക്ക​ളെ​ ​വ​ഞ്ചി​ച്ചെ​ന്നും​ ​റ​ഹീം​ ​കു​റ്റ​പ്പെ​ടു​ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PMSREE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA