SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.58 PM IST

പത്രികയിൽ പിഴവ്;വിജയ് അധിക സത്യവാങ്മൂലം നൽകി

ചെന്നൈ: ട്രിച്ചി ഈസ്റ്റ്, പെരമ്പൂർ എന്നീ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന ടി.വി.കെ അദ്ധ്യക്ഷൻ വിജയ് രണ്ടിടത്തും പരസ്പര വിരുദ്ധമായ വിവരങ്ങൾ ഉള്ള നാമനിർദ്ദേശ പത്രിക സമ‌ർപ്പിച്ചത് വിവാദത്തിൽ. തുടർന്ന് പെരമ്പൂർ മണ്ഡലത്തിൽ വിജയ് അധിക സത്യവാങ്മൂലം സമർപ്പിച്ചു.

പെരമ്പൂർ മണ്ഡലത്തിലെ നാമനിർദ്ദേശ പത്രികകളിൽ തനിക്കെതിരെ ക്രിമിനൽ കേസില്ലെന്ന് വിജയ് പറഞ്ഞിരുന്നു.

ട്രിച്ചി ഈസ്റ്റിലേക്കുള്ള നാമനിർദ്ദേശ പത്രികയിൽ മാർച്ച് 30 ന് പെരമ്പൂർ പ്രചാരണ വേളയിൽ രജിസ്റ്റർ ചെയ്ത ഒരു കേസും 2025 ആഗസ്റ്റിൽ നടന്ന മധുര സമ്മേളനവുമായി ബന്ധപ്പെട്ട ഒരു കേസുമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഈ പരസ്പര വിരുദ്ധത പത്രിക തള്ളുന്നതിന് കാരണമാകുമെന്ന് ബോദ്ധ്യമായതോടെയാണ് താരം അധിക സത്യവാങ്മൂലം നൽകിയത്. 2025 ലെ മധുര സമ്മേളനവുമായി ബന്ധപ്പെട്ട് വിജയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത കേസിന്റെയും പേരമ്പൂർ പ്രചാരണ വേളയിൽ രജിസ്റ്റർ ചെയ്ത കേസിന്റെയും വിശദാംശങ്ങൾ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA