SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.45 AM IST

സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാവാൻ മാങ്കൂട്ടത്തിലും

rahul-mamkootathil

തിരുവനന്തപുരം: മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് കാണാൻ പാർട്ടി അച്ചടക്ക നടപടി നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലുമെത്തി. ജനീഷിന് മന്ത്രിസ്ഥാനം കിട്ടിയതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. രാഹുലിന്റെ രാഷ്ട്രീയ തിരിച്ചുവരവിന്റെ തുടക്കമാണോ ഇതെന്ന ചോദ്യത്തിന് താൻ എവിടെയും പോയിട്ടില്ലല്ലോ എന്നായിരുന്നു മറുപടി. പൊതുപ്രവർത്തനം ഒരു രജിസ്റ്റേഡ് രാഷ്ട്രീയ പാർട്ടിയിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്നതോ എം.എൽ.എയോ എം.പിയോ ആകുന്നതോ അല്ല. വി.ഡി.സതീശന്റെ നേതൃത്വത്തിൽ വെൽ ബാലൻസ്ഡ് ആയിട്ടുള്ള സർക്കാരാണ് വന്നിട്ടുള്ളത്. എത്രകാലം മാറ്റി നിറുത്തിയാലും ജനം വിചാരിച്ചാൽ ഒരു തിരിച്ചുവരവുണ്ടാവുമെന്നതിന് തെളിവു കൂടിയാണ് ഈ വിജയം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RAHUL MAMKOOTTATHIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA