SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.12 AM IST

നാടെങ്ങും വാഹനാപകടം, ആളില്ലാതെ പത്ത് ആർ.ടി​.ഒ കസേരകൾ

d

കൊല്ലം: സംസ്ഥാനത്ത് റോഡ് അപകടങ്ങൾ വർദ്ധിക്കവേ,മോട്ടോർ വാഹന വകുപ്പി​ലെ ഉദ്യോഗസ്ഥരുടെ ജില്ലാതല ഏകോപന ചുമതലയുള്ള ആർ.ടി​.ഒമാരുടെ പത്ത് കസേരകളിൽ ആളി​ല്ല. പി​.എസ്.സി​ അംഗം,ഗതാഗത സെക്രട്ടറി​,കമ്മി​ഷണർ എന്നി​വർ അടങ്ങി​യ ഡിപ്പാർട്ട്മെന്റൽ പ്രൊമോഷൻ കമ്മിറ്റി (ഡി.പി.സി) കൃത്യസമയത്ത് കൂടാത്തതാണ് കാരണം. എട്ട് ജോ. ആർ.ടി​.ഒ തസ്തി​കകളി​ലും ആളി​ല്ല.

റോഡിലെ പരിശോധനകൾ,എ.ഐ ക്യാമറകളുടെ മേൽനോട്ടം,എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നേതൃത്വം നൽകേണ്ട ആർ.ടി.ഓമാരില്ലാത്ത ഓഫീസുകളിൽ തൊട്ടടുത്ത സീനിയർ ജോയിന്റ് ആർ.ടി.ഓമാർക്കാണ് നിലവിൽ ചുമതല. എന്നാൽ,ഇവർക്ക് നിയമപരമായ പരിമിതിയുണ്ട്. ഓഫീസിലെ ദൈനംദിന കാര്യങ്ങളി​ലും ഫണ്ട് വിനിയോഗത്തിലുമാണ് ഇവർക്ക് ഇടപെടൽ നടത്താനാവുക.

ജീവനക്കാരുടെ സ്ഥലംമാറ്റം,കടുത്ത അച്ചടക്ക നടപടികൾ എന്നി​വയ്ക്ക് ഇവർക്ക് അധികാരമില്ല. പ്രത്യേക അന്തർസംസ്ഥാന പെർമിറ്റുകളിൽ അന്തിമ ഒപ്പുവയ്ക്കാൻ ട്രാൻസ്പോർട്ട് കമ്മി​ഷണറുടെ പ്രത്യേക അനുമതിയും തേടേണ്ടി വരും. റോഡപകടങ്ങളുണ്ടായാൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷനും സാദ്ധ്യതയുണ്ട്. എന്നാൽ,മുകളിൽ സ്ഥിരം നേതൃത്വമില്ലെന്ന വിഷയം പരിഹരിക്കാൻ യാതൊരു നടപടിയുമില്ലാത്തതാണ് ഉദ്യോഗസ്ഥരെ നിരാശപ്പെടുത്തുന്നത്.

ഡി.പി.സി കൂടിയിട്ട്

രണ്ടുവർഷം

 ചട്ടപ്രകാരം എല്ലാ വർഷവും ഡി.പി.സി കൂടി പ്രൊമോഷൻ ലിസ്റ്റ് തയ്യാറാക്കണം

 സാധാരണ നവംബർ,ഡിസംബർ മാസങ്ങളിലാണ് കൂടിയിരുന്നത്

 ഒടുവിൽ കൂടിയത് 2024ൽ

 2025ൽ കൂടേണ്ടിയിരുന്ന ഡി.പി.സി,അജ്ഞാത കാരണങ്ങളാൽ 2026 ജൂണിലുണ്ടായില്ല

ഇരട്ടിഭാരം

 ജോ.ആർ.ടി.ഒമാർക്ക് സ്വന്തം ഓഫീസിൽ ലൈസൻസ്,രജിസ്ട്രേഷൻ,ഫിറ്റ്നസ് ടെസ്റ്റ് ചുമതല വഹിക്കണം

 ആർ.ടി​.ഒമാർ ഇല്ലാത്ത ജി​ല്ലകളി​ൽ ജില്ലാ ഓഫീസിന്റെ അധിക ചുമതലയേൽക്കണം

 ശമ്പളക്കൂടുതൽ ഇല്ല,ആർ.ടി​.ഒ ഓഫീസുകളി​ൽ ജീവനക്കാരും കുറവ്

ഒഴി​വുള്ള ഇടങ്ങൾ

1.കെ.എസ്.ആർ.ടി​.സി​ ആർ.ടി​.ഒ തി​രുവനന്തപുരം

2.ആലപ്പുഴ ആർ.ടി​.ഒ

3.കോട്ടയം എൻഫോഴ്സ്‌മെന്റ്

4.ഇടുക്കി എൻഫോഴ്സ്‌മെന്റ്

5.ഇടുക്കി​ ആർ.ടി​.ഒ

6.കോഴിക്കോട് ആർ.ടി​.ഒ

7.കോഴി​ക്കോട് എൻഫോഴ്സ്‌മെന്റ്

8.വടകര ആർ.ടി​.ഒ

9.കണ്ണൂർ ആർ.ടി​.ഒ

10.കാസർകോട് ആർ.ടി​.ഒ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA