SignIn
Kerala Kaumudi Online
Wednesday, 15 July 2026 2.35 AM IST

സൂപ്പറാണ് പ്രിയദർശിനി: പദ്ധതിക്ക് ഇന്ന് ഒരുമാസം

READ ENGLISH VERSION
bus

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയായ പ്രിയദർശനി സൗജന്യ യാത്ര തുടങ്ങിയിട്ട് ഇന്ന് ഒരുമാസം. രണ്ടു ദിവസം കൂടി കഴിയുമ്പോൾ സ്ത്രീകൾക്ക് ലഭിച്ച സൗജന്യ യാത്രയുടെ മൂല്യം നൂറുകോടി രൂപയാകും. നിലവിൽ ഇത് 95 കോടിയാണ്. ഇതിൽ 50 കോടി സർക്കാർ നൽകി. ശമ്പളവും പെൻഷനും സർക്കാരാണ് നൽകുന്നത്.

കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിലാണ് പരിധിയില്ലാത്ത സൗജന്യയാത്ര. പദ്ധതിക്ക് മുമ്പ് കെ.എസ്.ആർ.ടി.സി ബസുകളിൽ പ്രതിദിനം 7.25 ലക്ഷം സ്ത്രീ യാത്രക്കാരാണുണ്ടായിരുന്നത്. പദ്ധതി നടപ്പിലാക്കിയതിന്റെ അടുത്ത ദിവസം അത് 11.84 ലക്ഷമായി. 3125 ഓർഡിനറി ബസുകളാണ് സംസ്ഥാനത്തോടുന്നത്. സ്ത്രീ യാത്രക്കാരിൽ 40 ശതമാനം വർദ്ധവനയുമുണ്ടായി. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുൾപ്പെടെ സ്ത്രീകളുടെ ഒഴുക്കാണിപ്പോൾ. അതിനിടെ പരസ്യവരുമാനത്തിലൂടെ വരുമാന ചോ‌ർച്ച പരിഹരിക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ആർ.ടി.സി.

 പ്രതിസന്ധിയിൽ സ്വകാര്യ ബസുകൾ

സ്ഥിരം സ്ത്രീയാത്രക്കാരുൾപ്പെടെ കെ.എസ്.ആർ.ടി.സിയിലേക്ക് മാറിയതോടെ സ്വകാര്യബസുകൾ പ്രതിസന്ധിയിലായി. ഒരുമാസത്തിനിടെ 750 സ്വകാര്യബസുകൾ യാത്ര അവസാനിപ്പിച്ചെന്നാണ് ഉടമകൾ പറയുന്നത്. സ്വകാര്യബസുകളുമായി മത്സരച്ചോടിയിരുന്ന പഴയ ഷെഡ്യൂൾ ക്രമമാണ് ഇപ്പോഴും കെ.എസ്.ആർ.ടി.സിക്ക്. ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാമെന്ന് നിർദ്ദേശം ഉയർന്നെങ്കിലും അനുമതി ലഭിച്ചില്ല. സ്വകാര്യ ബസുകാരുടെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ വിദഗ്‌ദ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്.

ബസുകൾ നിറഞ്ഞോടുന്നു

 പദ്ധതിയ്‌ക്ക് മുൻപ് പ്രതിദിന സ്ത്രീ യാത്രക്കാർ-7.25 ലക്ഷം

 പദ്ധതിയ്‌ക്ക് ശേഷം-11.84 ലക്ഷം

 ഇതുവരെ നൽകിയ സൗജന്യയാത്രയുടെ മൂല്യം-95 കോടി രൂപ

 സർക്കാർ നൽകേണ്ട ധനസഹായം-100 കോടി

 സർക്കാർ അനുവദിച്ചത്-50 കോടി

 ആകെ ഓർഡിനറി ബസുകൾ-3125

English Summary

The Priyadarshini Free Travel Scheme, a flagship initiative of the UDF government, has completed one month since its launch. With two more days of operation, the total value of free bus travel provided to women under the scheme is expected to reach ₹100 crore, highlighting its widespread use and impact.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA