
ആലപ്പുഴ: പുന്നമട കായലിൽ വോട്ടാവേശം ഉയർത്തി വോട്ട് ബോധവത്കരണ പരിപാടിയുടെ (സ്വീപ്പ്) ഭാഗമായി ബോട്ട് റാലി സംഘടിപ്പിച്ചു. മൂന്നുബോട്ടുകളിലായി കുടുംബശ്രീ പ്രവർത്തകരാണ് ബോട്ട് യാത്രയിൽ പങ്കെടുത്തത്. ജില്ല കളക്ടർ ഫിനിഷിംഗ് പോയിന്റിൽ ബോട്ട് റാലി ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ ഉൾപ്പെടെ അമ്പതോളംപേർ പങ്കെടുത്തു. വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും വോട്ട് ചെയ്യേണ്ടത് ഓരോ പൗരന്റെയും കടമയും ധർമ്മവുമാണ് എന്ന് ബോധ്യപ്പെടുത്തുന്നതിന്റെയും ഭാഗമായിട്ടുള്ള പ്രചരണ പരിപാടികളാണ് സംഘടിപ്പിച്ച് വരുന്നത്. ജില്ലാ നോഡൽ ഓഫീസർ എസ്. രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |