
അമ്പലപ്പുഴ: കാക്കാഴം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1980 എസ്. എസ്.എൽ.സി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം പ്രഥമാധ്യാപിക ലത ജോൺ ഉദ്ഘാടനം ചെയ്തു. ഡോ.എം സന്തോഷ് കുമാർ അദ്ധ്യക്ഷനായി. സീനിയർ അധ്യാപിക വിജയ മുഖ്യാഥിതിയായി.മുൻ അധ്യാപകരായ ജെ. ശാന്തകുമാരി, ജി.വിജയലക്ഷ്മി, കെ.പത്മിനിയമ്മ, എസ്. ഇന്ദിരാദേവി, ടി .ആർ.ശാന്ത എന്നിവരെ ആദരിച്ചു. പി.പാർവ്വതി ദേവി,നൗഷാദ് അറയ്ക്കൽ, അഷ്‌റഫ് പ്ലാമൂട്ടിൽ, സുജാത രാജു, പി.സതീദേവി,ആർ രാജേഷ്, കെ.എസ്. ജയലക്ഷ്മി, എസ്.ജയശ്രീ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |