
ചേർത്തല: എസ്.എൽ പുരം ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അവധിക്കാല ക്യാമ്പ് തുമ്പിപ്പട 2026 ന് സമാപിച്ചു. നെയ്തൽ റേഡിയോ ഡയറക്ടർ ഫാ.സേവ്യർ കുടിയാംശ്ശേരി ഉദ്ഘാടനം ചെയ്തു.ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു.കാഥികൻ സൂരജ് സത്യൻ മുഖ്യപ്രഭാഷണം നടത്തി.കുട്ടികൾക്ക് സർട്ടിഫിക്കറ്റും വിതരണം ചെയ്തു.ക്യാമ്പ് ഡയറക്ടർ ആലപ്പി ഋഷികേശ് അവലോകനം നടത്തി.എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എസ്.ഉഷ,ജാക്സൺ ആറാട്ടുകുളം,ജി. ജയതിലകൻ,മേബിൾ ജോൺകുട്ടി,സാബു കണ്ണർകാട് എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി പി.എസ്. മനു സ്വാഗതവും കോ–ഓർഡിനേറ്റർ ശ്രീദേവി വേണുഗോപാൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |