
അമ്പലപ്പുഴ: ആലപ്പുഴ ജില്ലാ റൈഫിൾ അസോസിയേഷന്റെ നേതൃത്വത്തിൽ ജ്യോതി നികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സ്പോർട്സ് ആൻഡ് ആർട്സ് അക്കാഡമി കോംപ്ലക്സിൽ സബ് യൂത്ത്, യൂത്ത്, ജൂനിയർ, സീനിയർ, മാസ്റ്റർ എന്നീ കാറ്റഗറികളിലായി റൈഫിൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു.സമാപന സമ്മേളനത്തിൽ ജില്ലാ റൈഫിൾ അസോസിയേഷൻ സെക്രട്ടറി കിരൺമാർഷൽ അദ്ധ്യക്ഷനായി. ജ്യോതിനികേതൻ ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ കെ.പി.വിക്രമൻ സ്വാഗതം പറഞ്ഞു. ജില്ലാപൊലീസ് ചീഫ് എം.പി മോഹനചന്ദ്രൻ സമ്മാനദാനം നിർവഹിച്ചു.ജ്യോതി നികേതൻ സ്കൂൾ പ്രിൻസിപ്പൽ സെൻ കല്ലുപുര നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |