
ഹരിപ്പാട്: ഹരിപ്പാട്-പള്ളിപ്പാട് കുടിവെള്ള പദ്ധതി ഉടൻ പൂർത്തിയാക്കണമെന്ന് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സി.പി.എം ഹരിപ്പാട് ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് വി.വി. ഷൈജു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ, ട്രഷറർ ഒ.ആർ. ഷാജി, ബി.എസ്. ബെന്നി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി.വി.ഷൈജു (പ്രസിഡന്റ്), ബി.എസ്. ബെന്നി (സെക്രട്ടറി), കെ.സി. സഞ്ജീവ് (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |