
മാന്നാർ: ദേവസ്വം ബോർഡ് പരുമല പമ്പാ കോളേജിൽ വിവിധ വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി കോട്ടയം കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തവർ താഴെ പറയുന്ന തീയതികളിൽ രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് നേരിട്ട് എത്തിച്ചേരണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. മേയ് 12ന് കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, എക്കണോമിക്സ്, ഫിസിക്കൽ എഡ്യൂക്കേഷൻ, പൊളിറ്റിക്സ്. 13 ന് ഹിസ്റ്ററി, മാത്തമാറ്റിക്സ്, സുവോളജി, ഇംഗ്ലീഷ്, ബോട്ടണി. 14 ന് കൊമേഴ്സ്, സംസ്കൃതം, ഫിസിക്സ്, മലയാളം, എൻവയോൺമെൻറൽ സയൻസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |