
ആലപ്പുഴ: മണ്ണെണ്ണ വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്നും കൊടും വരൾച്ച മൂലം തൊഴിൽ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ട വേതനം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി ) ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്‌തു.എ.പി.റോയി അദ്ധ്യക്ഷനായി.എം.കെ.ഉത്തമൻ, വി.സി .മധു, കെ.എ.ജയിംസ്, വി.കെ.ചന്ദ്രബോസ്, ഷാജി കുന്നത്ത്, ഷിനു സെബാസ്റ്റ്യൻ, സൈമൺ ജോൺ കുട്ടി, നെൽസൺ,നിജാ അനിൽ കുമാർ, അജിത
എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |