SignIn
Kerala Kaumudi Online
Monday, 11 May 2026 11.49 AM IST

പൂത്തും കായ്ച്ചും വഴിയിലെ ആവണക്ക്

Increase Font Size Decrease Font Size Print Page
s

മുഹമ്മ: നാട്ടുംപുറങ്ങളിൽ സർവ സാധാരണയായി കണ്ടുവന്നിരുന്ന ഔഷധസസ്യമാണ് ആവണക്ക്.നാട്ടുചികിത്സയും ഗൃഹവൈദ്യത്തിന്റെയും പ്രാധാന്യം പുതിയ തലമുറയിൽ കുറഞ്ഞതോടെ ആവണക്ക് വിസ്‌മൃതിയിലേക്ക് പോയി.എന്നാൽ,​ മണ്ണഞ്ചേരി പൊന്നാട് തെക്കേ കരിയിൽ നെടും ചാലിന് സമാന്തരമായി നിർമിക്കുന്ന എലിപ്പനം- അമ്പലക്കടവ് റോഡിൽ ആവണക്ക് പൂത്തും കായ്ച്ചും നിൽക്കുന്നത് ആരെയും ആകർഷിക്കും.റോഡ് നിർമാണങ്ങൾക്കായി കിഴക്കൻ മലനിരകളിൽ നിന്ന് കൊണ്ടുവന്ന മണ്ണിലാണ് ആവണക്ക് ഇങ്ങനെ സമൃദ്ധമായി വളർന്നുനിൽക്കുന്നത്. കുറ്റിക്കാടുകൾ പോലെ നിൽക്കുന്ന ഇവയ്ക്ക് വെണ്ടയ്ക്ക പോലെ കരിം പച്ച നിറവും മറ്റ് ചിലതിന് ഇളം ചുവപ്പ് നിറവുമാണുള്ളത്.

ആവണക്ക് പ്രധാനമായും രണ്ടുതരം ഉണ്ട്. ചെറിയാവണക്കും (ചിറ്റാവണക്ക്) വലിയാവണക്കും.ഇതിൽ ചിറ്റാവണക്കിനാണ് ഔഷധ ഗുണം കൂടുതൽ. ഇതിന്റെ ഇലയും വേരും കായുമെല്ലാം ഔഷധമാണ്.

ഇതിന്റെ കുരുവിൽ നിന്ന് എടുക്കുന്ന ആവണക്ക് എണ്ണയ്ക്ക് നല്ല വിലയുണ്ട്. ഇത് മുടിയുടെ വളർച്ചയ്ക്ക് നല്ലതാണ്.ശരീര,​ സന്ധി വേദനകൾക്കും വയറിലെ പ്രശ്നങ്ങൾക്കും ഔഷധമാണ്.കുരുവിലെ വിഷാംശം കളഞ്ഞ്

ശുദ്ധീകരിച്ചാണ് എണ്ണയെടുക്കുന്നത്.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL