SignIn
Kerala Kaumudi Online
Thursday, 25 June 2026 5.54 AM IST

പതാക ദിനാചരണം

ksrtc

ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം നൽകിയപ്പോൾ അവർ അന്ന് നടത്തിയ വാഗ്ദാനം യു.ഡി.എഫ് സർക്കാർ നടപ്പിലാക്കണമെന്ന് കെ.എസ്.ആർ.ടി.സി പെൻഷണേഴ്‌സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. 23ന് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന പതാകദിനാചരണത്തിൽ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ജില്ലാ സെക്രട്ടറി എ.പി. ജയപ്രകാശ്, യൂണിറ്റ് സെക്രട്ടറി വി. രാധാകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗം ജി. തങ്കമണി, കെ.എം. സിദ്ധാർത്ഥൻ, ഇ.എ. ഹക്കീം, എൻ. സോമൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL