
ആലപ്പുഴ: പി.വേണുഗോപാലിന്റെ 23-ാമത് ചരമവാർഷിക ദിനാചരണവും പഠനോപകരണ വിതരണവും നാളെ വൈകിട്ട് മൂന്നിന് എസ്.ഡി.വി ബസന്റ് ഹാളിൽ നടക്കും.എസ്.ഡി.വി മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ആർ.കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പി.വേണുഗോപാൽ ഫൗണ്ടേഷൻ പ്രസിഡന്റ് പ്രൊഫ.എസ്.വിജയൻ നായർ അദ്ധ്യക്ഷത വഹിക്കും.എസ്.ഡി.വി എച്ച്.എസ്.എസ് കോഓർഡിനേറ്റർ എസ്. രാമാനന്ദ് മുഖ്യപ്രഭാഷണം നടത്തും.എസ്.ഡി കോളേജ് പ്രിൻസിപ്പൾ ഡോ.വി.ആർ. പ്രഭാകരൻ നായർ മുഖ്യാതിഥിയാകും.നഗരസഭാദ്ധ്യക്ഷ മോളി ജേക്കബ് പഠനോപകരണ വിതരണം നിർവഹിക്കും.ഫൗണ്ടേഷൻ സെക്രട്ടറി പി.ജ്യോതിസ്, ടി.ടി. കുരുവിള, പി.വെങ്കിട്ടരാമയ്യർ,നരസിംഹപുരം നിശ്വനാഥൻ, ആർ.പ്രദീപ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
