
ആലപ്പുഴ : തെക്കനാര്യാട് ശ്രീനാരായണ പ്രാർത്ഥനാസമിതിയും ഐക്യഭാരതം വായനശാല ആൻഡ് ഗ്രന്ഥശാലയും കമ്പാനിയോസ് പൾസ് തെറാപ്പിയുമായി സംഘടിപ്പിച്ച സൗജന്യ പൾസ് തെറാപ്പി ക്യാമ്പ് എസ്.എൻ.പി.എസ് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷീനാ സനൽകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സി.കെ.സുകുമാരപ്പണിക്കർ അദ്ധ്യക്ഷത വഹിച്ചു. യു.കെ സോമൻ, മനു ആലപ്പുഴ എന്നിവർ ക്ലാസ് നയിച്ചു. ആര്യാട് ഗ്രാമ പഞ്ചായത്ത് മെമ്പറുമാരായ ദീപതി സന്തോഷ്, റോബിൻ സെബാസ്റ്റ്യൻ, എസ്.എൻ.പി.എസ് ഭാരവാഹികളായ എൻ.ഹരിലാൽ, കെ.പി.മോഹൻദാസ്. എം.എസ്.ബാബു എന്നിവർ സംസാരിച്ചു.ക്യാമ്പ് 30 വരെ തുടരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
