ആലപ്പുഴ : എസ്.ബി.ഐ.യുടെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ വനിതകൾക്ക് 31 ദിവസത്തെ സൗജന്യ തയ്യൽ പരിശീലനം നൽകുന്നു. പ്രായം : 18- 50. 3പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് കോപ്പി (2 എണ്ണം), റേഷൻ കാർഡ് കോപ്പി (2 എണ്ണം), എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് കോപ്പി, തൊഴിലുറപ്പ് കാർഡ് ഉണ്ടെങ്കിൽ അതിന്റെ കോപ്പി, കുടുംബശ്രീ ത്രിഫ്റ്റ് ബുക്ക് കോപ്പി, ബാങ്ക് പാസ് ബുക്ക് കോപ്പി എന്നിവ സഹിതം 25ന് രാവിലെ 10.30ന് ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 8330011815, 9746487851.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |