SignIn
Kerala Kaumudi Online
Monday, 01 June 2026 5.05 AM IST

വിദ്യാലയ പരിസരങ്ങൾ സുരക്ഷാവലയത്തിൽ

smo

ആലപ്പുഴ: അദ്ധ്യയന വർഷം ഇന്ന് ആരംഭിക്കാനിരിക്കെ ജില്ലയിലെ വിദ്യാലയ പരിസരങ്ങളിൽ സുരക്ഷ ശക്തമാക്കി. ജില്ലാ തല പ്രവേശനോത്സവം നടക്കുന്ന മുഹമ്മ ചാരമംഗലത്തുൾപ്പെടെ തിക്കും തിരക്കും ഒഴിവാക്കാനും ഗതാഗതനിയന്ത്രണത്തിനും വിദ്യാലയ പരിസരങ്ങളിൽ പൊലീസ് സേനയുടെ സേവനം ലഭ്യമാക്കിയതായി ജില്ലാ പൊലീസ് അറിയിച്ചു. പട്രോളിംഗിന് പുറമേ പ്രധാന ജംഗ്ഷനുകളിലെല്ലാം പൊലീസിന്റെ സാന്നിദ്ധ്യവുമുണ്ടാകാം. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വിദ്യാലയ പരിസരങ്ങളും വ്യാപാര സ്ഥാപനങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്. പുകയില ഉൽപ്പന്നങ്ങളുടെയും ലഹരി വസ്തുക്കളുടെയും വ്യാപാരത്തിനെതിരെ കർശന നടപടികൈക്കൊള്ളാനാണ് തീരുമാനം. സ്കൂൾ വാഹനങ്ങളിൽ ആയമാരുടെ സാന്നിദ്ധ്യത്തിനൊപ്പം കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നതൊഴിവാക്കാൻ പൊലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും പ്രത്യേക നിരീക്ഷണവുമുണ്ടാകും. സ്കൂൾ സമയത്ത് ടിപ്പറുകളുടെ സഞ്ചാരത്തിനും നിയന്ത്രണമുണ്ട് . അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരിയുടെ ഒഴുക്ക് തടയുന്നതിന്റെ ഭാഗമായി അന്തർ സംസ്ഥാന ട്രെയിൻ- ബസ് സർവീസുകളിലടക്കം വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് തീരുമാനം.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധനകൾ ശക്തമാക്കിയതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ലഹരിവരവ് കുറഞ്ഞെങ്കിലും കാമ്പസുകൾ ലക്ഷ്യമാക്കിയുള്ള ലഹരി വ്യാപാരത്തിനും അറുതി വരുത്തുകയാണ് ലക്ഷ്യം.

എൻഫോഴ്സ്മെൻ്റ് നടപടികളുടെ ഭാഗമായി ജില്ലാ പൊലീസ് നർക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിലടക്കം റെയിൽവേ - ബസ് സ്റ്റേഷനുകൾ, കൊറിയർ, പാഴ്സൽ സർവീസ് കേന്ദ്രങ്ങൾ, സ്പാകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. ചെങ്ങന്നൂർ, കായംകുളം, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല സബ് ഡിവിഷനുകളിൽ ഡാൻസാഫ് ടീമിനെ നിരീക്ഷണവും പരിശോധനയ്ക്കുമായി നിയോഗിച്ചിട്ടുണ്ട്.

പരിസരം പുകയില വിമുക്തം

# എല്ലാ വിദ്യാലയങ്ങൾക്കും ഒരു എക്സൈസ് ഉദ്യോഗസ്ഥന് വീതം ചുമതല

# സ്കൂൾ കോളേജ് പരിസരങ്ങളിൽ പരിശോധനകളും നിരീക്ഷണവും

# 100 ഓളം സ്ഥിരം കുറ്രവാളികൾ നിരീക്ഷണത്തിൽ

#കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കുംബോധവത്കരണം

# ലഹരിവിമുക്ത ക്ളബുകൾ പുനരാരംഭിക്കും,​ പരാതിപ്പെട്ടി സ്ഥാപിക്കും

അദ്ധ്യയന വർഷം ആരംഭിച്ചതോടെ പൊലീസും എക്സൈസും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.

- ഡിവൈ.എസ്.പി നർക്കോട്ടിക് സെൽ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL