SignIn
Kerala Kaumudi Online
Monday, 22 June 2026 4.52 AM IST

സംസ്ഥാന ബ‌ഡ്ജറ്റ് സ്വാഗതാർഹം

kpsta

ആലപ്പുഴ: സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും എല്ലാ പ്രശ്‌നങ്ങളും അഭിസംബോധനചെയ്ത ബഡ്ജറ്റാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിപ്പിച്ചതെന്ന് കെ.പി.സി.സി സെക്രട്ടറി എസ്.ശരത്. കെ.പി.എസ്.ടി.എ ചേർത്തല ഉപജില്ല നേതൃ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ ജോൺ ബോസ്‌കോ മുഖ്യപ്രഭാഷണം നടത്തി. സബ് ജില്ലാ പ്രസിഡന്റ് ഗിരീഷ് കമ്മത്ത് അദ്ധ്യക്ഷത വഹിച്ചു.സബ് ജില്ലാ ട്രഷറർ അജയ് സുനിൽ,സംസ്ഥാന നിർവാഹക സമിതി അംഗം ശ്രീഹരി.വി,റവന്യൂജില്ലാ സെക്രട്ടറി ഇ.ആർ.ഉദയകുമാർ,മുൻ റവന്യൂ ജില്ലാ പ്രസിഡന്റ് കെ.ഡി.അജിമോൻ,കുര്യാക്കോസ് ആന്റണി,ഡൊമിനിക് സെബാസ്റ്റ്യൻ, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL