
മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ 13 -ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ അനുമോദന സമ്മേളനവും വാർഷിക പൊതുയോഗവും മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് സുനിൽചന്ദ്രൻ വള്ളികുന്നം ഉദ്ഘാനം ചെയ്തു. കരയോഗം പ്രസിഡന്റ് രാമചന്ദ്രൻപിള്ള അധ്യക്ഷനായി. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് സതീഷ് ചെന്നിത്തല, അംഗം പി.ആർ.ശ്രീകുമാർ, കരയോഗം സെക്രട്ടറി ആർ.അനിൽകുമാർ, വൈസ് പ്രസിഡന്റ് സുനിൽ.ജി.പണിക്കർ, ജി.ഗോപാലകൃഷ്ണകുറുപ്പ്, രാജൻ പിള്ള, മുരളീധരൻ നായർ, വനിതാ സമാജം പ്രസിഡന്റ് കൃഷ്ണകുമാരി, സെക്രട്ടറി ഗിരിജ മോഹൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |