
ആലപ്പുഴ : കിഴക്കേ മഹല്ല് മുസ്ലിം ജമാഅത്ത് മസ്താൻ പള്ളിയിലെ അശൈഖ് അബ്ദുള്ള മസ്താൻ വലിയുല്ലാഹിയുടെ ആണ്ട് നേർച്ചയ്ക്ക് തുടക്കം കുറിച്ച് ജമാ അത്ത് പ്രസിഡന്റ് ഷാജി കോയ കൊടിയേറ്റി. എല്ലാ ദിവസവും നഗരത്തിലെ വിവിധ പള്ളികളിലെ ഇമാമുമാരുടെ നേതൃത്വത്തിൽ രാത്രി 7ന് ഖുത് മുൽ ഖുർആൻ പാരായണം, ബദർ മൗലൂദ്, റാത്തീബ് എന്നിവ ഉണ്ടായിരിക്കും. സമാപന ദിവസമായ ജൂലായ് 4ന് രാവിലെ 10ന് സ്വലാത്ത് ഹൽഖ വാർഷികത്തിന് അസ്സയ്യിദ് അഹമ്മദുൽ അമീൻ ബാഫഖി അൽ അസ്ഹരി തങ്ങൾ നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന ഉറുസ് സമാപന സമ്മേളനത്തിൽ പാവല്ല ശൈഖുന അബു റാഷിദ് പി. എം സൈദ് മുഹമ്മദ് മൗലവി പ്രഭാഷണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |