കുട്ടനാട്: കൃഷിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾക്ക് നിർദ്ദിഷ്ട സോഫ്റ്റുവെയറുകളിൽ അപേക്ഷ സമർപ്പിക്കണമെന്ന നിയമം കർശനമാക്കിയതോടെ കർഷകർ കമ്പ്യൂട്ടറുകൾക്ക് മുന്നിലിരുന്ന് മടുത്തു.
ഒമ്പതോളം സോഫ്റ്റുവെയറുകൾക്ക് മുന്നിലാണ് മണിക്കൂറുകളോളം കുത്തിയിരിക്കേണ്ടി വരുന്നത്. കർഷകരജിസ്ട്രേഷൻ, വിള ഇൻഷുറൻസ്, സംസ്ഥാനത്തിന്റെ പുതിയ ഏകീകൃത കാർഷിക ഡിജിറ്റൽ പ്ലാറ്റ്ഫോം കതിർ, ദേശീയതലത്തിൽ അഗ്രിസ്റ്റാക്, സബ്സിഡി നിരക്കിൽ വളം ലഭിക്കാനുള്ള ഫ്രയിം വർക്ക് ഫോർ ഫെർട്ടിലൈസർ സെയിൽസ്, കാർഷിക യന്ത്രവത്കരണ സബ്സിഡിക്ക് എസ്.എം.എം, പി.എം കിസാൻ, നെല്ല് സംഭരണത്തിന് പാഡി പ്രൊക്യുർമെന്റ്, സോയിൽ ഹെൽത്ത് കാർഡ് എന്നിങ്ങനെ പോകുന്നു സോഫ്റ്റുവെയറുകളുടെഎണ്ണം.
ഓരോന്നിലും പേര്, മേൽവിലാസം, ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട്, ഭൂ വിവരങ്ങൾ, വിള വിവരങ്ങൾ എന്നിവ ആവർത്തിക്കുന്നതും ഇതിനെല്ലാം വ്യത്യസ്ത പരിശോധനകൾ ആവശ്യമായി വരുന്നതും വിവിധ ഓഫീസുകൾ
കയറിയിറങ്ങേണ്ടിവരുന്നതും കർഷകരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്.
ഒമ്പതോളം സോഫ്റ്റുവെയറുകൾ
1.ഞാറ്റുവേല കലണ്ടർ നോക്കി കൃഷിയിറക്കുകയും വിളവെടുക്കുകയും ചെയ്‌തിരുന്ന, പരമ്പരാഗത കർഷകർക്ക് പെട്ടെന്ന് കമ്പ്യുട്ടറിലേക്കും ഐഫോണിലേക്കും വരാൻ ബുദ്ധിമുട്ടാണ്
2. കാർഷിക അറിവിനൊപ്പം ഡിജിറ്റൽ അറിവുകൾ കൂടി സ്വായത്തമാക്കാനുള്ള പരിശീലനം കർഷകർക്ക് ആവശ്യമാണ്. മാത്രമല്ല അതിനുള്ള ബോധവത്കരണവും പഠിച്ചെടുക്കാനുള്ള സാവകാശവും നൽകേണ്ടതുണ്ട്
3. നിലവിലെ സംവിധാനങ്ങളെ ഏകീകരിക്കുകയും വൺ ഫാർമർ വൺ ഡിജിറ്റൽ ഐഡന്റിറ്റി എന്ന ആശയത്തിലേക്ക് മാറാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നതാണ് കർഷകരുടെ ആവശ്യം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |