SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.21 AM IST

മാക്കേക്കടവ്–നേരേകടവ് പാലം, സംരക്ഷണ ഭിത്തി നിർമ്മാണം തുടങ്ങി

jkljkl

ഗതാഗതത്തിന് താൽക്കാലിക നിയന്ത്രണം

തുറവൂർ : മാക്കേക്കടവ്– നേരേകടവ് പാലം നിർമ്മാണത്തിന്റെ ഭാഗമായി നേരേകടവ് ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മാണം ആരംഭിച്ചു. നേരേകടവിന്റെ തെക്കുഭാഗത്ത് തോടിനോട് ചേർന്നാണ് ഭിത്തി നിർമ്മാണം. ഇതിന്റെ ഭാഗമായി പാലത്തിന്റെ തെക്കുവശത്തേക്കുള്ള വാഹനഗതാഗതത്തിന് പൊതുമരാമത്ത് വകുപ്പ് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ചങ്ങാട സർവീസിന് തടസ്സമുണ്ടാകില്ല.

നേരേകടവിൽ ഇരുവശങ്ങളിലുമായി ആകെ 52 മീറ്റർ നീളത്തിലാണ് സംരക്ഷണഭിത്തി നിർമ്മിക്കുന്നത്. പാലത്തിന്റെ ആകെ നിർമ്മാണ പ്രവർത്തനങ്ങളിൽ 88 ശതമാനം പൂർത്തിയായി. 800 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും, ഇരുവശങ്ങളിലും നടപ്പാതകളോടുകൂടിയാണ് ആലപ്പുഴ–കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ്–നേരേകടവ് പാലം നിർമ്മിക്കുന്നത്.ഓണത്തിന് മുമ്പായി പാലം ജനങ്ങൾക്ക് സമർപ്പിക്കുകയാണ് ലക്ഷ്യമെന്ന് നിർമാണ പുരോഗതി വിലയിരുത്താൻ അടുത്തിടെ സ്ഥലം സന്ദർശിച്ച ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കിയിരുന്നു.

 പാലത്തിലെ 22 സ്പാനുകളുടെയും സ്ലാബ് വാർക്കുകൾ നേരത്തേ പൂർത്തിയാക്കിയിരുന്നു

 ആകെ1,600 മീറ്റർ നീളമുള്ള നടപ്പാതയിൽ 550 മീറ്ററിന്റെ നിർമ്മാണം പൂർത്തിയായി

 നേരേകടവ് ഭാഗത്ത് അപ്രോച്ച് റോഡിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്

 ടാറിംഗ്,തെരുവുവിളക്കുകൾ സ്ഥാപിക്കൽ തുടങ്ങിയ അവസാനഘട്ടജോലികളാണ് ബാക്കിയുള്ളത്.

പാലത്തിന്റെ നീളം

800മീ.

നിർമാണ ആവശ്യങ്ങൾക്കുള്ള ഗ്യാസ് ലഭ്യതക്കുറവ്, അന്യസംസ്ഥാന തൊഴിലാളികളുടെ അപര്യാപ്തത, നിർമ്മാണ സാമഗ്രികളുടെ വിലവർദ്ധന, മഴ എന്നിവയാണ് പ്രവർത്തനങ്ങളെ ബാധിക്കുന്ന പ്രധാന വെല്ലുവിളികൾ. വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കുന്നതിനായി രാത്രിയിലും ജോലികൾ നടത്തുന്നുണ്ട്

- കരാറുകാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL