ആലപ്പുഴ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വിവിധ സ്കൂൾ-കോളേജ് ബസുകളിലെയും വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന മറ്റ് വാഹനങ്ങളിലെയും ഡ്രൈവർമാർക്കിടയിൽ പൊലീസ് നടത്തിയ പരിശോധനയിൽ 9 പേർ മദ്യപിച്ചതായി കണ്ടെത്തി. ഇവർക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം കേസെടുത്ത് നിയമനടപടി സ്വീകരിച്ചു. മദ്യപിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തിയ ഡ്രൈവർമാരെ ജോലിയിൽ നിന്ന് നീക്കം ചെയ്യുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട സ്കൂൾ അധികൃതർക്ക് നിർദേശം നൽകി.
ആലപ്പുഴ നഗരത്തിലെ സ്വകാര്യ സ്കൂൾ ബസടിലെ ഡ്രൈർ മദ്യപിച്ചെന്ന് വ്യക്തമായതോടെ ഇയാളെ മാറ്റി ഡ്രൈവിംഗ് സീറ്റിൽ കയറിയ പൊലീസ് ഉദ്യോഗസ്ഥനാണ് വിദ്യാർത്ഥികളെ സുരക്ഷിതമായി സ്കൂളിലെത്തിച്ചത്. ജില്ലയിൽ 244 സ്കൂളുകളിലെ 634 ഡ്രൈവർമാരെയാണ് പരിശോധിച്ചത്.
വിദ്യാർത്ഥികളുടെ ജീവനും സുരക്ഷയും അപകടത്തിലാക്കുന്ന തത്തിലുള്ള നിയമലംഘനങ്ങൾ അനുവദിക്കില്ലെന്ന് ഡി.ഐ.ജി. യതീഷ് ചന്ദ്ര വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |