
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ സിക്ക് റൂം കെ.ജി.എം.സി.റ്റി.എ ആലപ്പുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ നവീകരിച്ച് പ്രവർത്തന സജ്ജമാക്കി. റൂമിന്റെ ഉദ്ഘാടനം കെ.ജി.എം.സി.റ്റി.എ സംസ്ഥാന പ്രസിഡന്റ് ഡോ. ഷാജഹാൻ പി. എസ്. നിർവഹിച്ചു. സംസ്ഥാന ട്രഷറർ ഡോ. സജിത് വിളമ്പിൽ, കെ.ജി.എം.സി.റ്റി.എ ആലപ്പുഴ യൂണിറ്റ് പ്രസിഡന്റ് ഡോ. ബിന്ദു കെ. എം, സെക്രട്ടറി ഡോ. ജംഷിദ് പി, ട്രഷറർ ഡോ. ഹരികൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ലക്ഷ്മി പി. എൽ , ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. സജാദ് കെ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |