
ആലപ്പുഴ: കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച ഗാന്ധി മ്യുസിയം ആലപ്പുഴയിൽ സ്ഥാപിക്കാനുള്ളഅടിയന്തര നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് കേരള സർവ്വോദയ മണ്ഡലം ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ക്വിറ്റ് ഇന്ത്യാ അനുസ്മരണ യോഗം സംസ്ഥാന സെക്രട്ടറി എച്ച്.സുധീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ഡി.സലിം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ നിവേദക് ബി.ആർ.കൈമൾ കരുമാടി മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ അനുസ്മരണ പ്രഭാഷണം നടത്തി. ഉമ്മൻ.ജെ.മേദാരം, സി.കെ.വിജയകുമാർ, തോമസ് കുര്യൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |