
കൊച്ചി: അന്തർദേശീയ യോഗാ ദിനത്തോടനുബന്ധിച്ച് എറണാകുളം ജില്ല യോഗാ സ്പോർട്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 21ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ യോഗാദിനാചരണം സംഘടിപ്പിക്കും. രാവിലെ എട്ടിന് സമൂഹ യോഗ. രാവിലെ 9.30ന് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ യോഗ ഫെഡറേഷൻ സീനിയർ വൈസ് പ്രസിഡന്റ് യോഗ രത്ന കെ.പി. ഭാസ്ക്കര മേനോൻ അദ്ധ്യക്ഷത വഹിക്കും. പ്രസിഡന്റ് ഷാജൻ പോൾ ആമുഖ പ്രഭാഷണം നടത്തും. എം.എൽ.എമാരായ ടി.ജെ. വിനോദ്, ഉമ തോമസ് എന്നിവർ മുഖ്യാതിഥികളാവും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം 'യോഗയുടെ ഗുണഫലങ്ങൾ' എന്ന വിഷയത്തിൽ എൽ.ബി. സുരേഷ് മേനോൻ പ്രത്യേക ബോധവത്കരണ ക്ലാസ് നയിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |