
നെടുമ്പാശേരി: നെടുമ്പാശേരി ഹജ്ജ് ക്യാമ്പ് വഴി ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ലക്ഷദ്വീപ്, തമിഴ്നാട് സ്വദേശികളായ ഹാജിമാർക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഹജ്ജ് ക്യാമ്പ് നോഡൽ ഓഫീസർ പി.എ. അഹമ്മദ് കബീറിന്റെ നേതൃത്വത്തിലാണ് ഹാജിമാരെ സ്വീകരിച്ചത്. ഇന്നലെ പുലർച്ചെ 412 ഹാജിമാരാണ് മടങ്ങിയെത്തിയത്. ഇതിൽ 104 പേർ ലക്ഷദ്വീപിൽ നിന്നുള്ളവരും 111 പേർ തമിഴ്നാട്ടിൽ നിന്നുള്ളവരുമായിരുന്നു. കേരളത്തിൽ നിന്നുള്ള 197 പേരും ഈ വിമാനത്തിൽ ഉണ്ടായിരുന്നു. ലക്ഷദ്വീപിൽ നിന്നുള്ള തീർത്ഥാടകർ 20,22,23 തീയതികളിൽ മൂന്ന് കപ്പലുകളിലായി നാട്ടിലേക്ക് മടങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |