SignIn
Kerala Kaumudi Online
Friday, 19 June 2026 5.10 AM IST

മെട്രോയിൽ നാളെ വരയും വർത്തമാനവും 

metro

കൊ​ച്ചി​:​ ​കേ​ര​ള​ ​മെ​ട്രോ​ ​ഡേ​ ​ആ​ഘോ​ഷ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​യാ​ത്ര​ക്കാ​ർ​ക്കാ​യി​ ​കൊ​ച്ചി​ ​മെ​ട്രോ​യു​ടെ​ ​സ​മ്മാ​നം.​ ​പ്ര​ശ​സ്ത​ ​കാ​ർ​ട്ടൂ​ണി​സ്റ്റു​ക​ളു​ടെ​ ​വ​ര​യ്ക്കും​ ​വ​ർ​ത്ത​മാ​ന​ങ്ങ​ൾ​ക്കു​മൊ​പ്പം​ ​കൂ​ടാം.​ ​നി​ങ്ങ​ളു​ടെ​ ​കാ​രി​ക്കേ​ച്ച​റു​ക​ൾ​ ​കാ​ർ​ട്ടൂ​ണി​സ്റ്റു​ക​ളു​ടെ​ ​കൈ​യൊ​പ്പോ​ടെ​ ​സ്വ​ന്ത​മാ​ക്കാ​നു​ള്ള​ ​അ​വ​സ​ര​മാ​ണ് ​ഒ​രു​ക്കു​ന്ന​ത്. പ്ര​ശ​സ്ത​ ​കാ​ർ​ട്ടൂ​ണി​സ്റ്റു​ക​ളാ​യ​ ​ഇ.​ ​പി.​ ​ഉ​ണ്ണി,​ ​സ​ജി​ത്ത് ​കു​മാ​ർ,​ ​സ​ജ്ജീ​വ്,​ ​റോ​ഷ്,​ ​മോ​ഹി​ത്,​ ​ഗോ​കു​ൽ​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​രാ​ണ് ​മെ​ട്രോ​യി​ലും​ ​വാ​ട്ട​ർ​ ​മെ​ട്രോ​യി​ലും​ ​യാ​ത്ര​ ​ചെ​യ്ത് ​യാ​ത്ര​ക്കാ​രു​മാ​യി​ ​നേ​രി​ട്ട് ​സം​വ​ദി​ക്കു​ന്ന​ത്.​ ​രാ​വി​ലെ​ 8​ ​മു​ത​ൽ​ 11​ ​വ​രെ​ ​വാ​ട്ട​ർ​ ​മെ​ട്രോ​യി​ലും​ 11.30​ ​മു​ത​ൽ​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ട് ​വ​രെ​ ​മെ​ട്രോ​ ​ട്രെ​യി​നി​ലു​മാ​ണ് ​കാ​ർ​ട്ടൂ​ണി​സ്റ്റു​ക​ളു​ടെ​ ​യാ​ത്ര.​ ​ചി​ത്ര​ങ്ങ​ൾ​ ​ഡി​ജി​റ്റ​ൽ​ ​രൂ​പ​ത്തി​ലാ​ക്കി​ ​മെ​ട്രോ,​ ​വാ​ട്ട​ർ​ ​മെ​ട്രോ​ ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL