
കൊച്ചി: കന്നുകാലികളെ ബാധിക്കുന്ന മാരകമായ കുളമ്പുരോഗത്തിനെതിരായ എട്ടാംഘട്ട പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം ഇന്നാരംഭിക്കും. ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ ആയവന പഞ്ചായത്തിലെ കാലാമ്പൂർ ക്ഷീരോത്പാദന സഹകരണ സംഘത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണൻ നിർവഹിക്കും. ജനപ്രതിനിധികളും കർഷകരും പങ്കെടുക്കും. ജില്ലയിലെ 1,06,557 പശുക്കൾക്കും 9,936 എരുമകൾക്കും കുത്തിവയ്പ്പ് നൽകാൻ ലക്ഷ്യമിടുന്നു. ജില്ലയിലെ 103 സ്ഥാപനങ്ങളിലായി 157 വാക്സിനേഷൻ സ്ക്വാഡുകൾ വീടുകളിലെത്തി കുത്തിവയ്പ്പ് നൽകും. കന്നുകാലികളുടെ ആരോഗ്യത്തിനും ഉത്പാദനക്ഷമതയ്ക്കും വാക്സിനേഷൻ പ്രധാനമാണെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |